അസമില്‍ കൊവിഡ് സംശയിച്ച നാലു വയസ്സുകാരിക്ക് രോഗബാധയില്ല; പരിശോധനാഫലം നെഗറ്റീവ്

Published : Mar 22, 2020, 10:20 AM IST
അസമില്‍ കൊവിഡ് സംശയിച്ച നാലു വയസ്സുകാരിക്ക് രോഗബാധയില്ല; പരിശോധനാഫലം നെഗറ്റീവ്

Synopsis

അസമില്‍ കൊവിഡ് 19 സംശയിച്ച നാലുവയസ്സുകാരിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരണം.  അമ്മയ്ക്കും സഹോദരിക്കുമൊപ്പം ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തെത്തിയ കുട്ടിയെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയക്ക് വിധേയയാക്കിയപ്പോള്‍ ഫലം പോസിറ്റീവ് ആയിരുന്നു.

ഗുവാഹത്തി: അസമില്‍ കൊവിഡ് 19 രോഗബാധ സംശയിച്ച നാലുവയസ്സുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്. ജോര്‍ഹട്ട് ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ രണ്ടാംഘട്ട പരിശോധനയില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായി അധികൃതരെ ഉദ്ധരിച്ച് 'ഹിന്ദുസ്ഥാന്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.  

ശനിയാഴ്ച അമ്മയ്ക്കും സഹോദരിക്കുമൊപ്പം ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തെത്തിയ കുട്ടിയെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയക്ക് വിധേയയാക്കിയപ്പോള്‍ ഫലം പോസിറ്റീവ് ആയിരുന്നു. കുട്ടിക്ക് പനിയുണ്ടായിരുന്നു. ഇതോടെ കൊവിഡ് സംശയിച്ച കുട്ടിയുടെ സാമ്പിളുകള്‍ രണ്ടാംഘട്ട പരിശോധനയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ദിബ്രുഗഢ് ജില്ലയിലെ ലാഹോവാലിലുള്ള റീജണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലേക്ക് അയച്ചു കൊടുത്തിരുന്നു. 

ഈ പരിശോധനാഫലം പുറത്തുവന്നതോടെയാണ് കുട്ടിക്ക് രോഗബാധയില്ലെന്ന ജോര്‍ഹട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥിരീകരിച്ചത്. കുട്ടിക്ക് കൊവിഡ് 19 ഇല്ലെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയും ട്വീറ്റ് ചെയ്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി, കൊലപാതകം നടന്നത് ഇന്നലെ രാത്രി
77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യപഥിൽ പത്തരയോടെ പരേഡ്, കേരളത്തിന്റെ അടക്കം 30 ടാബ്ലോകൾ, ദില്ലിയിൽ അതീവജാ​​ഗ്രത