ഹിമാചലിലെ മിന്നല്‍ പ്രളയം; മരണം 14 ആയി, ആവശ്യയാത്രകൾ മാത്രം നടത്തണമെന്ന് സർക്കാർ

By Web TeamFirst Published Jul 28, 2021, 9:17 PM IST
Highlights

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യയാത്രകൾ മാത്രം നടത്തണമെന്ന് സർക്കാർ ആഭ്യർത്ഥിച്ചു. 
 

ദില്ലി: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. കുളു, ലാഹുൽ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവിൽ  വെള്ളപാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ അധികൃതർ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യയാത്രകൾ മാത്രം നടത്തണമെന്ന് സർക്കാർ ആഭ്യർത്ഥിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!