ലക്ഷദ്വീപ് ജനതയ്ക്ക് തിരിച്ചടി; കരട് നിയമങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

By Web TeamFirst Published Jul 28, 2021, 7:11 PM IST
Highlights

ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപ് എംപി പി പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ പൊതുതാൽപര്യ ഹർജി നല്‍കിയത്. 

കരവത്തി: ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹർജിക്കാർക്ക് അഡ്മിനിസ്ട്രേറ്റർ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിർദ്ദേശിച്ചു. കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല.

ദ്വീപ് ജനതയുടെ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ പരിഗണിക്കാതെയാണ് കരട് നിയമങ്ങൾ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കരട് നിയമങ്ങളും നിയമനിർമ്മാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്നാണ് ഹർജിയിൽ ദ്വീപ് ഭരണകൂടം എടുത്തിട്ടുള്ള നിലപാട്. സമാന ഹർജിയിൽ  ഹൈക്കോടതിയുടെ മറ്റ് ബെഞ്ചുകളും കരട് നിയമത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!