കൊവിഡ് ബാധിതർക്ക് വിരഫിൻ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി

Published : Apr 23, 2021, 04:46 PM ISTUpdated : Apr 23, 2021, 04:51 PM IST
കൊവിഡ് ബാധിതർക്ക് വിരഫിൻ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി

Synopsis

വിറഫിൻറെ ഒരു ഡോസ് ഉപയോഗിച്ചവരിൽ 91.15 ശതമാനം പേർക്കും 7 ദിവസം കൊണ്ട് നെഗറ്റീവ് ആകുന്നുണ്ടെന്നാണ് സൈഡസിന്റെ അവകാശവാദം. 

ദില്ലി: കൊവിഡ് രോഗബാധിതരുടെ എണ്ണം രാജ്യത്ത് വർധിക്കുന്നതിനിടെ രോഗബാധിതർക്ക് വിരഫിൻ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡിജിസിഐ അനുമതി നൽകി. കൊവിഡ് ബാധിച്ചവർക്കുള്ള ചികിത്സക്കായാണ് സൈഡസ് മരുന്ന് കമ്പനിയുടെ വിറഫിൻ ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. 

വിറഫിൻറെ ഒരു ഡോസ് ഉപയോഗിച്ചവരിൽ 91.15 ശതമാനം പേർക്കും 7 ദിവസം കൊണ്ട് നെഗറ്റീവ് ആകുന്നുണ്ടെന്നാണ് സൈഡസിന്റെ അവകാശവാദം. വിരഫിൻ ഉപയോഗം ഓക്സിജന്റെ അടിയന്തര ഉപയോഗം കുറക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 

രാജ്യത്ത് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അടിയന്തര അനുമതി നൽകിയതെന്നാണ് വിവരം.  പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്. അതിനിടെ ദില്ലി അടക്കമുള്ളിടങ്ങളിൽ ഓക്സിജൻ ക്ഷാമവും രൂക്ഷമായി തുടരുകയാണ്. 

 

PREV
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ