വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിട്ടറി നാപ്കിൻ; മത്സരപരീക്ഷകളിൽ പരിശീലനം; പദ്ധതികളുമായി ജ​​ഗൻ മോഹൻ റെഡ്ഡി

By Web TeamFirst Published Mar 6, 2021, 12:49 PM IST
Highlights

പെൺകുട്ടികളുടെ ആരോ​ഗ്യത്തിലും ശുചിത്വത്തിനും കൂടുതൽ ശ്രദ്ധ നൽകണമെന്ന് അവലോകന യോ​ഗത്തിൽ മുഖ്യമന്ത്രി ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി. 

ആന്ധ്രാപ്രദേശ്: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സ്കൂളുകളിലെ 7 മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികൾ സൗജന്യ സാനിട്ടറി നാപ്കിൻ പദ്ധതി ഒരുക്കി ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ജ​​ഗൻ മോഹൻ റെ‍ഡ്ഡിയാണ് ഈ പദ്ധതി തയ്യാറാക്കിയത്. പെൺകുട്ടികളുടെ ആരോ​ഗ്യത്തിലും ശുചിത്വത്തിനും കൂടുതൽ ശ്രദ്ധ നൽകണമെന്ന് അവലോകന യോ​ഗത്തിൽ മുഖ്യമന്ത്രി ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ പദ്ധതിക്കായി പ്രതിവർഷം 41.4 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. 

ജൂലൈ 1 മുതൽ സർക്കാർ സ്കൂളുകൾ, ജൂനിയർ കോളേജുകൾ, ​ഗുരുകുല സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥിനികൾക്ക് സാനിട്ടറി നാപ്കിനുകൾ വിതരണം ചെയ്യും. ഓരോ പെൺകുട്ടിക്കും ഓരോ മാസം പത്ത് നാപ്കിനുകൾ വീതം പ്രതിവർഷം 120 നാപ്കിനുകൾ നൽകുന്നതാണ് പദ്ധതി. അതുപോലെ കടകളിൽ കുറഞ്ഞ വിലയിൽ നാപ്കിനുകൾ ലഭിക്കാനുള്ള സംവിധാനവും ഒരുക്കും. 

അതുപോലെ തന്നെ മത്സരപരീക്ഷകളിൽ പെൺകുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നതിനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുത്ത പ്രൊഫഷണൽസിന്റെ പിന്തുണയുപയോ​ഗിച്ചായിരിക്കണം പരിശീലനം. ഈ പദ്ധതി വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അധികൃതർ ഉറപ്പു വരുത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

click me!