
റായ്പൂര്‍: ദരിദ്രര്‍ക്കുള്ള സൗജന്യ ചികിത്സാപദ്ധതി എളുപ്പത്തിലാക്കാന്‍ ഛത്തീസ്ഗഢ് പുതിയ പദ്ധതി തയ്യാറാക്കുന്നു. നിലവിലുള്ള ആയുഷ്മാന്‍ കാര്‍ഡിന് പകരം റേഷന്‍കാര്‍ഡ് കാണിച്ചാലും ചികിത്സ സൗജന്യമാക്കാനാണ് നിര്‍ദ്ദേശം. ഡോ. ഖൂബ്ചന്ദ് ഭാഗല്‍ സ്വാസ്ഥ്യ സഹായതാ യോജന പദ്ധതി പ്രകാരം ഇനി റേഷന്‍കാര്‍ഡും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും ഉണ്ടെങ്കില്‍ സൗജന്യ ചികിത്സ ലഭ്യമാകുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
നിലവില്‍ 45 ലക്ഷം കുടുംബങ്ങള്‍ക്ക് കിട്ടുന്ന സേവനം ഇനി 65ലക്ഷം കുടുംബങ്ങളിലേക്ക് വ്യാപിക്കും. നിലവില്‍ കാര്‍ഡുള്ളവര്‍ക്ക് അത് തുടര്‍ന്നും ഉപയോഗിക്കാമെന്നും മറ്റുള്ളവര്‍ക്ക് റേഷന്‍കാര്‍ഡും ഉപയോഗിക്കാമെന്നതാണ് ഏറെ പ്രയോജനകരമായ വസ്തുതയെന്നും ആരോഗ്യ മന്ത്രി ടി എസ് സിംഗ്‌ദോ അറിയിച്ചു.
''ആയുഷ്മാൻ കാർഡുകളുടെയും മറ്റ് സ്മാർട്ട് കാർഡുകളുടെയും ലഭ്യത സംസ്ഥാനത്ത് കുറവായിരുന്നു, അതിനാൽ പകരം റേഷൻ കാർഡുകൾ ഉപയോഗിക്കാൻ ഞങ്ങൾ തീരുമാനിച്ചു. റേഷൻ കാർഡിനൊപ്പം ഏതെങ്കിലും ഒരു സർക്കാർ തിരിച്ചറിയൽ കാർഡും കൊണ്ടുവരണമെന്ന് നിർബന്ധമാക്കി. മുമ്പ് 45 ലക്ഷം ആളുകൾക്ക് പ്രയോജനപ്പെട്ടിരുന്ന ഈ പദ്ധതി ഇനി മുതൽ 65 ലക്ഷത്തോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.'' ആരോഗ്യമന്ത്രി ടി എസ് സിംഗ്ദിയോ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam