ദില്ലിയിലെ സഹോദരിമാർക്കുള്ള സമ്മാനം: രക്ഷാബന്ധൻ ദിനത്തിൽ കെജ്രിവാളിന്റെ വമ്പൻ പ്രഖ്യാപനം

Published : Aug 15, 2019, 12:32 PM IST
ദില്ലിയിലെ സഹോദരിമാർക്കുള്ള സമ്മാനം: രക്ഷാബന്ധൻ ദിനത്തിൽ കെജ്രിവാളിന്റെ വമ്പൻ പ്രഖ്യാപനം

Synopsis

ഈ വർഷം ഒക്‌ടോബർ 29 മുതൽ സേവനം ലഭിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്

ദില്ലി: ഈ വർഷം ഒക്ടോബർ 29 മുതൽ ദില്ലിയിൽ എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. 

ദില്ലി ട്രാൻസിറ്റ് കോർപ്പറേഷൻ ബസുകളിലാണ് ഒക്ടോബർ 29 മുതൽ ഈ സേവനം ലഭിക്കുക. ക്ലസ്റ്റർ ബസുകളിലും ഈ സൗജന്യം ലഭിക്കും.

രക്ഷാബന്ധൻ ദിനത്തിൽ ദില്ലിയിലെ സഹോദരിമാർക്കുള്ള തന്റെ സമ്മാനമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. ദില്ലി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോൾ തന്നെ ഡിടിസി ബസുകളിലും ഈ സൗജന്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി