റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇന്ത്യയിലെത്തി

Published : Jan 25, 2024, 03:58 PM IST
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇന്ത്യയിലെത്തി

Synopsis

ഇമ്മാനുവേൽ മക്രോൺ രാജസ്ഥാനിലെ ആമ്പർ ഫോർട്ടും ജന്തർ മന്തറും സന്ദർശിക്കും. 

ദില്ലി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി. റിപബ്ളിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് മക്രോൺ ഇന്ത്യയിലെത്തിയത്. രാജസ്ഥാനിലെ ജയ്പൂരിലാണ് ഇറങ്ങിയത്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ മക്രോണിനെ സ്വീകരിച്ചു. ഇമ്മാനുവേൽ മക്രോൺ രാജസ്ഥാനിലെ ആമ്പർ ഫോർട്ടും ജന്തർ മന്തറും സന്ദർശിക്കും. കൂടാതെ വൈകിട്ട് ആറിന് ജയ്പൂരിൽ  പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിലും മക്രോൺ പങ്കെടുക്കും.  

പിന്നാലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ദില്ലിയിലേക്ക് തിരിക്കും. നാളെ മക്രോൺ രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും പങ്കെടുക്കും. നേരത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന് റിപ്പബ്ലിക് ദിനത്തിൽ അതിഥി ആകില്ലെന്ന് ഉറപ്പായത്തോടെയാണ് ഇമ്മനുവൽ മക്രോണിന് ക്ഷണം ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം