ചൈത്ര നവരാത്രി: സ്വർണം കൊണ്ടലങ്കരിച്ച കോട്ടൺ കൈത്തറി വസ്ത്രം ഇനി രാംലല്ലയുടെ വേഷം

Published : Apr 08, 2024, 02:59 PM ISTUpdated : Apr 08, 2024, 03:01 PM IST
ചൈത്ര നവരാത്രി: സ്വർണം കൊണ്ടലങ്കരിച്ച കോട്ടൺ കൈത്തറി വസ്ത്രം ഇനി രാംലല്ലയുടെ വേഷം

Synopsis

നേരത്തെ,  വേനൽക്കാലമായതിനാൽ  ശ്രീ രാമ ലല്ലക്ക് സുഖപ്രദമായ കോട്ടൺ വസ്ത്രം ധരിപ്പിക്കാൻ തുടങ്ങിയെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

അയോധ്യ: ചൈത്ര നവരാത്രിയുടെ ആദ്യ ദിവസം മുതൽ ശ്രീരാമനവമി വരെ ഭഗവാൻ ശ്രീ രാംലല്ല വി​ഗ്രഹത്തിന്റെ വസ്‌ത്രം പ്രത്യേകമായിരിക്കുമെന്ന് ശ്രീരാമക്ഷേത്ര ട്രസ്റ്റ്. കൈകൊണ്ട് നെയ്ത് സ്വർണം കൊണ്ടലങ്കരിച്ച ഖാദി വസ്ത്രമായിരിക്കും ധരിക്കുക. വസ്ത്രത്തിലെ ചിഹ്നങ്ങൾ വൈഷ്ണവ അടയാളമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ,  വേനൽക്കാലമായതിനാൽ  ശ്രീ രാമ ലല്ലക്ക് സുഖപ്രദമായ കോട്ടൺ വസ്ത്രം ധരിപ്പിക്കാൻ തുടങ്ങിയെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ശ്രീകോവിലിൽ എയർ കണ്ടീഷണറുകൾ സ്ഥാപിക്കണമെന്നും പുരോ​ഹിതർ ആവശ്യപ്പെട്ടിരുന്നു.

ഉയരുന്ന താപനില കാരണം, ചൂടിൻ്റെ ആഘാതം കുറയ്ക്കുന്നതിന് ഭഗവാൻ രാം ലല്ലയെ കോട്ടൺ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ശ്രീകോവിലിൽ ഇതുവരെ ഫാനോ എയർകണ്ടീഷണറോ ഇല്ല, ഗർഭഗൃഹത്തിനുള്ളിൽ എയർ കണ്ടീഷനറുകൾ സ്ഥാപിക്കണമെന്നും ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് എഎൻഐയോട് പറഞ്ഞു.   

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുഴിച്ച് കുഴിച്ച് ചെന്നപ്പോൾ അതാ മണ്ണിനടിയിൽ തിളങ്ങുന്നു, വെറും 20 ദിവസത്തിൽ വന്ന മഹാഭാഗ്യം; യുവാക്കളുടെ ജീവിതം തന്നെ മാറ്റി
ആരാണ് തമിഴ്നാട്ടിൽ നിന്നുള്ള സുപ്രിയ സാഹു ഐഎഎസ്; യുഎൻ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' ബഹുമതി നേടിയ കരുത്തുറ്റ ഓഫീസറെ അറിയാം