പ്രതീക്ഷയില്ല, ഇന്നും ഇന്ധന വില കൂട്ടി; 14 ദിവസം കൊണ്ട് വര്‍ധിച്ചത് എട്ട് രൂപയോളം

By Web TeamFirst Published Jun 20, 2020, 6:46 AM IST
Highlights

ഇതോടെ 14 ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസൽ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി. 

ദില്ലി: രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ധവില കുതിക്കുന്നു. തുടർച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്പിനികള്‍ ഇന്ധന വില കൂടി. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസൽ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി. പെട്രോൾ ലിറ്ററിന് 79 രൂപ 09 പൈസയും ഡീസൽ ലിറ്ററിന് 73 രൂപ 55 പൈസയുമാണ് ഇപ്പോഴത്തെ വില.

ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 19 മാസം മുൻപ് അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെൻറ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഈ കാലയളവിൽ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.

കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ. 

click me!