ഇന്നും ഇന്ധനവില കൂട്ടി; ഡീസലിന് 32 പൈസയും പെട്രോളിന് 25പൈസയും കൂട്ടി

Published : Oct 05, 2021, 08:01 AM ISTUpdated : Oct 05, 2021, 08:02 AM IST
ഇന്നും ഇന്ധനവില കൂട്ടി; ഡീസലിന് 32 പൈസയും പെട്രോളിന് 25പൈസയും കൂട്ടി

Synopsis

ഡീസലിന്  32 പൈസയും പെട്രൊളിന് 25 പൈസയും ആണ് ഇന്ന് കൂട്ടിയത്.  

ദില്ലി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് (diesel) 32 പൈസയും പെട്രൊളിന് (petrol) 25 പൈസയും ആണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 104.91 രൂപയായും ഡീസൽ വില 98.04  ആയും ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോൾ വില 102.85 രൂപയും ഡീസൽ വില 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.16 രൂപയായും ഡീസൽ വില 96.37 രൂപയായും ഉയര്‍ന്നു. 

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിച്ചു.

PREV
click me!

Recommended Stories

ആദ്യരാത്രിയിൽ നടുക്കുന്ന രഹസ്യം വെളിപ്പെടുത്തി വരൻ; വിവാഹബന്ധം തകർന്നു; വിവാഹമോചന ഹർജിയുമായി വധു
'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി