Asianet News MalayalamAsianet News Malayalam

ഇന്ത്യാക്കാർ വലയും? ക്രൂഡ് വില ഏഴ് വർഷത്തെ ഉയർച്ചയിലേക്ക്; കാരണം കൊടുംതണുപ്പ്!

എല്ലാ പ്രതികൂല സാഹചര്യങ്ങളും ഒരുമിച്ചുവന്നാൽ ഇന്ധനവില കുതിച്ചുയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈയാഴ്ച തന്നെ ബാരലിന് 80 ഡോളർ വിലയുണ്ടായിരുന്നു

oil could surge above 100 dollar due to cold winter and spark inflation
Author
Delhi, First Published Oct 2, 2021, 5:28 PM IST

ദില്ലി: വരാനിരിക്കുന്ന ശൈത്യകാലം മൂലം അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില 2014 ന് ശേഷം ആദ്യമായി 100 ഡോളർ കടക്കുമെന്ന് റിപ്പോർട്ട്. ബാങ്ക് ഓഫ് അമേരിക്കയാണ് ബാരലിന് നൂറ് ഡോളർ കടക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന് പുറമെ അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ആവശ്യം വർധിച്ചതും വില ഉയർത്തുമെന്നാണ് വിവരം.

അന്താരാഷ്ട്ര വിപണിയിൽ പ്രകൃതി വാതകത്തിന് വില ഉയരുന്ന സാഹചര്യത്തിൽ, ഇതിന് ബദലായി ഇന്ധനത്തെ ആശ്രയിക്കാനുള്ള സാധ്യതകളുണ്ട്. ഇതൊക്കെയാകുമ്പോൾ വില ഉയരുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ അനുമാനം. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 75.23 ഡോളറായിരുന്നു. 0.27 ശതമാനമായിരുന്നു വിലയിൽ ഇന്നുണ്ടായ വർധന. ഇന്ധന വില ഉയരുന്നത് ഭക്ഷ്യവിലക്കയറ്റത്തിനും കാരണമായേക്കും.

എല്ലാ പ്രതികൂല സാഹചര്യങ്ങളും ഒരുമിച്ചുവന്നാൽ ഇന്ധനവില കുതിച്ചുയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈയാഴ്ച തന്നെ ബാരലിന് 80 ഡോളർ വിലയുണ്ടായിരുന്നു. വില ഉയരാനുള്ള സാധ്യത മനസിലാക്കി ഉൽപ്പാദനം പ്രതിദിനം നാല് ലക്ഷം ബാരലാക്കി ഉയർത്താൻ അടുത്തയാഴ്ച ചേരുന്ന ഒപെക് രാജ്യങ്ങളുടെയും സഖ്യരാഷ്ട്രങ്ങളുടെയും യോഗം തീരുമാനിച്ചേക്കും. ഈ സാഹചര്യത്തിൽ വരുന്ന ആഴ്ചകളും ഇന്ത്യയിലെ ഇന്ധന വില ഉയരാൻ കാരണമാകും. ഇപ്പോൾ തന്നെ നൂറ് കടന്നിരിക്കുന്ന സ്ഥിതിയിൽ ഇന്ധന വില ഇനിയുമുയർന്നാൽ അത് രാജ്യത്തെ വിലക്കയറ്റം അതിരൂക്ഷമാക്കാനുള്ള സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios