ഇന്ധന വില മുകളിലോട്ട് തന്നെ, ഇന്നും വര്‍ധിച്ചു; പ്രതിഷേധവുമായി കോണ്‍ഗ്രസ്

By Web TeamFirst Published Jun 11, 2021, 6:58 AM IST
Highlights

പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ദില്ലി ഫിറോസ് ഷാ കോട്‌ലയിലെ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധിക്കും.
 

തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97.85 രൂപയും , ഡീസല്‍ വില 93.18 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ 96.26, ഡീസല്‍ 91.74 എന്നിങ്ങനെയാണ് ഇന്നത്തെ വില. കഴിഞ്ഞ ആറു മാസത്തില്‍ പെട്രോളിന് കൂട്ടിയത് 11 രൂപയാണ്. 

പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ദില്ലി ഫിറോസ് ഷാ കോട്‌ലയിലെ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധിക്കും. സംസ്ഥാനത്തും മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. പെട്രോള്‍പമ്പുകള്‍ക്ക് മുന്നില്‍ കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രതിഷേധം. നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കണ്ണൂരും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ തിരുവല്ലയിലും മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ തിരുവനന്തപുരത്തും പ്രതിഷേധത്തിന് നേതൃത്വം നല്‍കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!