
ദില്ലി: ദില്ലിയിൽ റോൾസ് റോയ്സ് കാറും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് ടാങ്കർ ലോറിയുടെ ഡ്രൈവറും സഹായിയും മരിച്ചു. ഹരിയാനയിലെ നുഹിൽ ദില്ലി-മുംബൈ-ബറോഡ എക്‌സ്‌പ്രസ് വേയിലാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്ന് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും കത്തി നശിച്ചു. നാഗിന പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമ്രി ഗ്രാമത്തിന് സമീപത്തായിരുന്നു അപകടം. തെറ്റായ വശത്തിൽ എത്തിയ ടാങ്കർ ട്രക്ക് കാറുമായി ഇടിക്കുകയായിരുന്നു. അപകടംശേഷം വാഹനങ്ങൾക്ക് തീപിടിച്ചു. എന്നാൽ മറ്റൊരു കാറിൽ പിന്നിലെത്തിയ ബന്ധുക്കൾ റോൾസ് റോയ്സിലെ അഞ്ച് യാത്രക്കാരെയും രക്ഷപ്പെടുത്തി.
ഉത്തർപ്രദേശ് സ്വദേശികളായ ട്രക്ക് ഡ്രൈവർ രാംപ്രീത്, സഹായി കുൽദീപ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ചണ്ഡിഗഡ് സ്വദേശികളായ ദിവ്യ, തസ്ബീർ, ദില്ലി സ്വദേശി വികാസ് എന്നീ കാർ യാത്രികർക്കാണ് പരിക്കേറ്റത്. ഇവർ ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അസി. സബ് ഇൻസ്പെക്ടർ അശോക് കുമാർ പറഞ്ഞു.
Read More... മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവെ പാലം തകർന്ന് 17 മരണം, അനുശോചിച്ച് പ്രധാനമന്ത്രി
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് എഎസ്ഐ പറഞ്ഞു. ഇന്ധനവും സമയവും ലാഭിക്കാനാണ് ടാങ്കർ ഡ്രൈവർ തെറ്റായ ദിശയിൽ വാഹനമോടിച്ചത്. എന്നാൽ 120 കിലോമീറ്റർ വേഗതയിൽ എത്തിയ കാർ ടാങ്കറിൽ ഇടിച്ചു കയറുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam