
പാറ്റ്ന: പാർട്ടിക്കുള്ളിൽ വിമത നീക്കം ശക്തമായതിന് പിന്നാലെ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചന നൽകി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. ആർജെഡി നേതാവ് തേജസ്വി യാദവുമായി അടുത്ത സൗഹൃദമുണ്ടെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു. ലാലു പ്രസാദും എൻ്റെ പിതാവ് രാംവിലാസ് പാസ്വാനും ഉറ്റ സുഹൃത്തുക്കളായിരുന്നു. ആർജെഡി നേതാവ് തേജസ്വി യാദവും ഞാനും ചെറുപ്പം മുതലേ അറിയുന്നവരാണ്. തേജസ്വി തനിക്ക് ഇളയ സഹോദരനെ പോലെയാണ്.
ബീഹാറിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. സിഎഎ - എൻആർസി പോലുള്ള ഓരോ വിഷയങ്ങളിലും താൻ ബിജെപിക്കൊപ്പമാണ് നിന്നിരുന്നത് എന്നാൽ നിതീഷ് കുമാർ ഇതിനെയെല്ലാം എതിർത്തുവെന്നും പാസ്വാൻ പറഞ്ഞു. വരും ദിവസങ്ങളിൽ തന്നെയാണോ നിതീഷ് കുമാറിനെയാണോ ബിജെപി പിന്തുണക്കുന്നത് എന്നതിൽ തീരുമാനമുണ്ടാകുമെന്നും ചിരാഗ് പറഞ്ഞു. ചിരാഗ് പാസ്വാനെ യുപിഎ പക്ഷത്തേക്ക് എത്തിക്കാൻ ആർജെഡി ശ്രമിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് നിർണായകമായ ഈ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam