കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ

Published : Jun 03, 2026, 11:49 AM IST
G Parameshwara

Synopsis

കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ പുറത്തിറക്കും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭായോഗവും ചേരും.

ബെം​ഗളൂരു: കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ മന്ത്രിസഭയിൽ ഒരൊറ്റ ഉപ മുഖ്യമന്ത്രി മാത്രമാണുള്ളത്. സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ പുറത്തിറക്കും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭായോഗവും ചേരും. അതേസമയം, യു ടി ഖാദർ സ്പീക്കർ പദവി ഒഴിഞ്ഞു.

സിദ്ധരാമയ്യ നടത്തിയ സമ്മർദമാണ് ഒടുവിൽ ഫലം കണ്ടിരിക്കുന്നത്. ജി പരമേശ്വര മാത്രമായിരിക്കും ഉപ മുഖ്യമന്ത്രി. മന്ത്രിസഭായോ​ഗത്തിൽ സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് സഹപ്രവർത്തകരോട് ഡി കെ ശിവകുമാർ അറിയിച്ചു. ഇപ്പോൾ ഡികെയും ജി പരമേശ്വരയും സിദ്ധരാമയ്യയെ സന്ദർശിക്കുകയാണ്.

ഇന്ന് വൈകിട്ടാണ് കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. ലോക്ഭവനിൽ ആണ് ചടങ്ങുകൾ നടക്കുന്നത്. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേൽക്കും. ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി ഡി സതീശനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോളേജ് യൂണിയൻ ഓഫീസിൽ ഒരു ലക്ഷത്തിലേറെ രൂപയുടെ നോട്ടുകൾ ചിതലരിച്ച നിലയിൽ, ഒരു രഹസ്യമുറിയും കണ്ടെത്തി; തൃണമൂലിനെതിരെ ബിജെപി
മാസവരുമാനം 10 ലക്ഷം, വാടക കൂടുതൽ കിട്ടാനായി രണ്ട് നില കൂട്ടിച്ചേർത്തു; ആറ് പേർ മരിച്ച ദില്ലി സാകേത് അപകടത്തിൽ പൊലീസിൻ്റെ കണ്ടെത്തൽ