​ഗാന്ധി സമാധാന പുരസ്കാരം ​ഗീതാ പ്രസിന്, സവർക്കറിനും ​ഗോഡ്സെക്കും നൽകുന്നതിന് തുല്യമെന്ന് കോൺ​ഗ്രസ് നേതാവ്

Published : Jun 19, 2023, 04:43 PM ISTUpdated : Jun 19, 2023, 04:45 PM IST
​ഗാന്ധി സമാധാന പുരസ്കാരം ​ഗീതാ പ്രസിന്, സവർക്കറിനും ​ഗോഡ്സെക്കും നൽകുന്നതിന് തുല്യമെന്ന് കോൺ​ഗ്രസ് നേതാവ്

Synopsis

മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 1995ലാണ് ഇന്ത്യൻ സർക്കാർ  ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്.

 

ദില്ലി 2021ലെ മഹാത്മാ ​ഗാന്ധി പുരസ്കാരത്തിന് ​ഗീതാ പ്രസിനെ തെരഞ്ഞെടുത്തതിൽ വിവാ​ദം പുകയുന്നു. പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാരം പ്രഖ്യാപിക്കുക. ജൂറിയുടെ തീരുമാനത്തെ "അപഹാസ്യം" എന്നാണ് കോൺ​ഗ്രസ് എംപി വിശേഷിപ്പിച്ചത്. ഹിന്ദുത്വ നേതാവായ വി ഡി സവർക്കറിനും മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയ്ക്കും അവാർഡ് നൽകുന്നതിന് തുല്യമാണ് ​ഗീതീ പ്രസിന് പുരസ്കാരം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തകനായ അക്ഷയ മുകുൾ രചിച്ച ഗീതാ പ്രസിന്റെ ചരിത്രം പറയുന്ന പുസ്തകത്തെയും അദ്ദേഹം പരാമർശിച്ചു. 

മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 1995ലാണ് ഇന്ത്യൻ സർക്കാർ  ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്. ഒരുകോടി രൂപയാണ് സമ്മാനത്തുക. ഗീതാ പ്രസ് ഈ വർഷമാണ് ശതാബ്ദി ആഘോഷിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരിൽ ഒരാളായ ​ഗീതാ പ്രസ്കഴിഞ്ഞ 100 വർഷമായി സ്തുത്യർഹമായ സേവനം നടത്തിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ​ഗൊരഖ്പുരാണ് ​ഗീതാ പ്രസിന്റെ ആസ്ഥാനം. 16.21 കോടി ഭഗവദ്ഗീത ഉൾപ്പെടെ 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച 1923-ൽ സ്ഥാപിതമായ ഗീതാ പ്രസ് ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരിൽ ഒന്നാണെന്നാണ് അവകാശവാദം. 

അതേസമയം, കോൺ​ഗ്രസിന്റെ നിലപാടിനെ വിമർശിച്ച് ബിജെപി രം​ഗത്തെത്തി. ഹൈന്ദവ സംസ്കാരത്തെ അധിക്ഷേപിക്കുന്ന മാനസികാവസ്ഥയാണ് കോൺ​ഗ്രസിനെന്ന് അസം മുഖ്യമന്ത്രി ഹിമന്തബിസ്വ ശർമ പറഞ്ഞു. ഇന്ത്യയുടെ സംസ്കാരിക മുന്നേറ്റത്തെ എതിർക്കുകയാണ് കോൺ​ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കർണാടക ജയത്തോടെ ഇന്ത്യൻ സംസ്കാരത്തെയും മൂല്യങ്ങളെയും എതിർക്കുന്ന സംഘടനയായി കോൺ​ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാര തുകയായ ഒരുകോടി രൂപ  സ്വീകരിക്കില്ലെന്ന് ​ഗീതാ പ്രസ് അധികൃതർ അറിയിച്ചു. 

Read More... തോക്കിൻമുനയിൽ ദമ്പതികൾ എട്ടുകോടി കവർന്നു, ജ്യൂസിനോടുള്ള ആർത്തി വിനയായി, ഒടുവിൽ പൊലീസ് വലയിൽ കൃത്യമായി വീണു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ