
ഹാജിപൂര്‍: ബിഹാറിലെ ഹാജിപൂരിലെ മൂത്തുറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. ആയുധധാരികളായ സംഘം പട്ടാപ്പകൽ അതിക്രമിച്ച് കടന്ന് 55 കിലോഗ്രാം സ്വർണം കൊള്ളയടിക്കുകയായിരുന്നു. 25 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് ആറുപരേടങ്ങുന്ന സംഘം കവര്‍ന്നത്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വൈശാലി ജില്ലയിലെ ഹാജിപൂരിലെ മുത്തൂറ്റ് ശാഖയിലേക്ക് കവര്‍ച്ചാ സംഘം എത്തിയത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് വന്‍ കൊള്ള നടത്തിയത്. സിസിടവി ദൃശ്യങ്ങളിലൂടെ അക്രമികള്‍ ആരാണെന്ന് വ്യക്തമായെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam