ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, പിന്നാലെ വീടുകളിലേക്ക് തീപടർന്നു, പത്ത് പേർക്ക് പരിക്ക്: സംഭവം മുബൈയിൽ

Published : Jun 06, 2024, 12:38 PM IST
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, പിന്നാലെ വീടുകളിലേക്ക് തീപടർന്നു, പത്ത്  പേർക്ക് പരിക്ക്: സംഭവം മുബൈയിൽ

Synopsis

മുംബൈ കോർപറേഷനും അഗ്നിരക്ഷാ സേനയും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമെന്നും അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

മുബൈ: മുംബൈ ചെമ്പൂരിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെ മുംബൈ ഗോൾഫ് ക്ലബിന് സമീപമായിരുന്നു സംഭവം. സിലിണ്ടർ പൊട്ടിത്തെറിയ്ക്ക് പിന്നാലെ വീടുകളിലേക്ക് തീപടർന്നു.

ഫർണിച്ചറും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. അടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. മുംബൈ കോർപറേഷനും അഗ്നിരക്ഷാ സേനയും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമെന്നും അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

'നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നു'; ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍, പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'