'ഗോമൂത്രം കാന്‍സര്‍ ഭേദപ്പെടുത്തി'; രാജ്യസഭയില്‍ അനുഭവം പങ്കുവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം

By Web TeamFirst Published Mar 18, 2020, 9:55 PM IST
Highlights

ഗോമൂത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ തന്റെ അടുത്ത സുഹൃത്ത് ജയറാം രമേശ് എന്റെ കാലില്‍ തള്ളിയെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: ഗോമൂത്ര ചികിത്സയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് രാജ്യസഭയില്‍. ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയെന്നും ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് അംഗ് പറഞ്ഞത്. ഹോമിയോപ്പതിക്ക് ദേശീയകമ്മീഷന്‍ രൂപീകരണം, ഇന്ത്യന്‍ ചികിത്സാ സമ്പ്രദായം വികസനം എന്നീ ബില്ലുകളിന്മേല്‍ നടന്ന ചര്‍ച്ചയിലായിരുന്നു മുന്‍ കേന്ദ്രമന്ത്രികൂടിയായ ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ ഗോമൂത്രത്തെ പ്രശംസിച്ചുള്ള പ്രസംഗം.

ഗോമൂത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ തന്റെ അടുത്ത സുഹൃത്ത് ജയറാം രമേശ് എന്റെ കാലില്‍ തള്ളിയെന്നും അദ്ദേഹം പറഞ്ഞു. മീററ്റിലെ ആശ്രമത്തില്‍ സന്ദര്‍ശിച്ചപ്പോഴാണ് ഗോമൂത്രം സേവിച്ചാല്‍ ക്യാന്‍സര്‍ ഭേദപ്പെടുമെന്ന് സന്ന്യാസി പറഞ്ഞത്. പിന്നീട് ഞാന്‍ അത് പാലിച്ചു. എന്റെ ക്യാന്‍സര്‍ ഭേദമാകുകയും ചെയ്തു-ഫെര്‍ണാണ്ടസ് പറഞ്ഞു. ഇന്ത്യന്‍ ചികിത്സാ രീതികളെയും അദ്ദേഹം പുകഴ്ത്തി.

ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്

'വജ്രാസന ആരംഭിച്ചതോടെ ഒരു ബുദ്ധിമുട്ടില്ലാതെ ആരുമായും ഗുസ്തി പിടിക്കാമെന്ന് അവസ്ഥ വന്നു. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്ക് കാല്‍മുട്ട് ശസ്ത്രക്രിയ വേണമെന്ന് നേരത്തെ ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ സമ്മതിക്കുമായിരുന്നില്ല. അദ്ദേഹത്തോട് ശസ്ത്രക്രിയ ചെയ്യാതെ വജ്രാസനം ചെയ്യാന്‍ ഞാന്‍ ഉപദേശിക്കുമായിരുന്നു. യോഗ നമ്മുടെ സമ്പത്താണ്. യോഗ പരിശീലിച്ചാല്‍ നമ്മുടെ ആരോഗ്യ ബജറ്റിന്റെ 50ശതമാനം കുറക്കാം'-അദ്ദേഹം പറഞ്ഞു. ബില്ലില്‍ യോഗയെയും പ്രകൃതി ചികിത്സയെയും ഒഴിവാക്കിയതിനെ അദ്ദേഹം വിമര്‍ശിച്ചു. 

ഗോമൂത്രം അസുഖങ്ങള്‍ ഭേദപ്പെടുത്തുമെന്ന് അവകാശപ്പെട്ട് നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ ശക്തമായി എതിര്‍ത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. സമീപകാലത്ത് കൊവിഡ് 19 ബാധിക്കാതിരിക്കാന്‍ ഹിന്ദുമഹാസഭ നേതാവ് ചക്രപാണി മഹാരാജ് ഗോമൂത്ര പാര്‍ട്ടി നടത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 

click me!