ബെംഗളൂരുവിൽ ഒരാൾക്ക് കൂടി കൊവിഡ്; വിദേശത്തുനിന്ന് എത്തുന്നവർക്ക് നിർബന്ധിത നിരീക്ഷണം

By Web TeamFirst Published Mar 18, 2020, 8:08 PM IST
Highlights

വിദേശത്ത് നിന്ന് എത്തുന്നവരെ 14 ദിവസം നിരീക്ഷണത്തിലാക്കാൻ വിമാനത്താവളങ്ങൾക്കടുത്ത് ആശുപത്രികളും ഹോട്ടലുകളും റിസോർട്ടുകളും സജ്ജമാക്കാനാണ് കര്‍ണാടക സര്‍ക്കാറിന്‍റെ തീരുമാനം.

ബെംഗളൂരു: കർണാടകയില്‍ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ വീട്ടിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അമേരിക്കയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിൽ മാത്രം 11 പേര്‍ക്കാണ് കൊവിഡ് ബാധയുള്ളത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ആയി. വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്ന് എത്തുന്നവർക്ക് കർണാടകം നിർബന്ധിത നിരീക്ഷണത്തിലേർപ്പെടുത്തി. 

വിദേശത്തുനിന്ന് എത്തുന്നവർ വീടുകളിലേക്ക് പോകാതെ വിമാനത്താവളത്തിനടുത്തുളള ആശുപത്രികളിലും ഹോട്ടലുകളിലും നിരീക്ഷണത്തിൽ കഴിയണം എന്ന് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തുന്നവരെ 14 ദിവസം നിരീക്ഷണത്തിലാക്കാൻ വിമാനത്താവളങ്ങൾക്കടുത്ത് ആശുപത്രികളും ഹോട്ടലുകളും റിസോർട്ടുകളും സജ്ജമാക്കാനാണ് തീരുമാനം. ഇവരുടെ കയ്യിൽ മുദ്ര പതിപ്പിക്കും. രോഗവ്യാപനം തടയാനുളള നിയന്ത്രണങ്ങൾ കർണാടകത്തിൽ മാർച്ച് 31 വരെ തുടരും. സർക്കാർ നിർദേശത്തെ തുടർന്ന് സംസ്ഥാനത്തെ ദന്താശുപത്രികൾ താത്കാലികമായി അടച്ചു.

Also Read: കൊവിഡ് 19 ; പുതിയ കേസുകൾ ഇന്നുമില്ല, രോഗ പകര്‍ച്ചക്ക് സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി

ബെംഗളൂരുവിൽ മാത്രം ഇന്ന് മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്ക, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നെത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കലബുറഗിയിൽ രോഗികളുമായി ഇടപഴകിയ കൂടുതൽ പേരെ നിരീക്ഷണത്തിലാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!