സോണിയയെ കാണാൻ സമയം ചോദിച്ച് ​ഗെലോട്ട് , തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ഒരു വിഭാ​ഗം, രാജസ്ഥാനിൽ പരിഹാരം അകലെയോ?

Published : Sep 27, 2022, 06:23 AM ISTUpdated : Sep 27, 2022, 08:01 AM IST
സോണിയയെ കാണാൻ സമയം ചോദിച്ച് ​ഗെലോട്ട് , തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ഒരു വിഭാ​ഗം, രാജസ്ഥാനിൽ പരിഹാരം അകലെയോ?

Synopsis

അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികൾ മാറ്റിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരം കാണും വരെ മാറ്റിവയ്ക്കണം എന്നാണ് ആവശ്യം


ദില്ലി : രാജസ്ഥാൻ കോൺ​ഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗലോട്ട് സോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചു. 
രാജസ്ഥാനിൽ നടന്നത് അച്ചടക്കലംഘനമെന്ന് ആവർത്തിച്ച് എഐസിസി നിയോ​ഗിച്ച നിരീക്ഷകൻ അജയ് മാക്കൻ രം​ഗത്തെത്തി.എന്നാൽ
മാക്കൻ നടത്തിയത് ഗൂഢാലോചനയെന്നാണ് ഗലോട്ട് പക്ഷം പറയുന്നത്. 

 

ഇതിനിടെ പ്രശ്ന പരിഹാരത്തിന് കമൽനാഥ് ഗലോട്ടുമായും സച്ചിൻ പൈലറ്റുമായും സംസാരിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികൾ മാറ്റിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരം കാണും വരെ മാറ്റിവയ്ക്കണം എന്നാണ് ആവശ്യം . എന്നാൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചനയില്ലെന്ന് മധുസൂദൻ മിസ്ത്രി വ്യക്തമാക്കി

ഗെലോട്ടിനെതിരെ നടപടി ഉണ്ടാകുമോ?നിരീ​ക്ഷകർ ഇന്ന് സോണിയക്ക് റിപ്പോർട്ട് നൽകും
 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ