കാട്ടാനയെ കണ്ട് കുലുങ്ങിയില്ല; ബൈക്ക് മുന്നോട്ടെടുത്ത ജർമ്മൻ പൗരനെ ആന കൊലപ്പെടുത്തി; സംഭവം വാൽപ്പാറയിൽ

Published : Feb 04, 2025, 10:41 PM IST
കാട്ടാനയെ കണ്ട് കുലുങ്ങിയില്ല; ബൈക്ക് മുന്നോട്ടെടുത്ത ജർമ്മൻ പൗരനെ ആന കൊലപ്പെടുത്തി; സംഭവം വാൽപ്പാറയിൽ

Synopsis

വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ജർമ്മൻ പൗരന് ദാരുണാന്ത്യം

വാൽപ്പാറ:  റോഡിൽ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോയ ജർമ്മൻ പൗരനെ ആന ആക്രമിച്ചു കൊലപ്പെടുത്തി. തമിഴ്നാട് വാൽപ്പാറ പാതയിൽ ഇന്ന് വൈകിട്ട് 6.30 നാണ് സംഭവം. റോഡിൽ ആന നിൽക്കുന്നത് കണ്ടിട്ടും ബൈക്ക് മുന്നോട്ടെടുത്ത 60 കാരൻ മൈക്കലിനെയാണ് ആന കൊമ്പിൽ കോർത്ത് എറിഞ്ഞത്. ഇതുവഴി വന്ന യാത്രക്കാർ ബഹളം വച്ചതോടെ കൂടുതൽ ആക്രമണത്തിന് മുതിരാതെ ആന പിൻവാങ്ങി. മൈക്കലിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

മുംബൈക്ക് സമീപം വിശ്വ ഹിന്ദു പരിഷത്തിന് നാല് ഏക്കർ ഭൂമി അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ, 30 വർഷത്തേക്ക് കൈവശാവകാശം
ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി