'വിദേശത്ത് ആരെയൊക്കെ കാണുന്നെന്ന് അറിയാം, കൂടുതൽ പറയുന്നില്ല'; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ​ഗുലാംനബി ആസാദ്

Published : Apr 09, 2023, 07:11 AM ISTUpdated : Apr 09, 2023, 10:36 AM IST
'വിദേശത്ത് ആരെയൊക്കെ കാണുന്നെന്ന് അറിയാം, കൂടുതൽ പറയുന്നില്ല'; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ​ഗുലാംനബി ആസാദ്

Synopsis

ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതൽ പറയുന്നില്ല. രാഹുൽ ഗാന്ധി സ്വയം വഴിതെറ്റുന്നതാണ്. ആരും തെറ്റിക്കുന്നതല്ലെന്നും ​ഗുലാം നബി ആസാദ് പറഞ്ഞു. 

ദില്ലി : രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഗുലാംനബി ആസാദ്. തനിക്കെതിരായ ട്വീറ്റ് ഖേദകരമെന്ന് ആസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് പറയാനറിയാമെന്ന് ഗുലാംനബി ആസാദ് കൂട്ടിച്ചേർത്തു. വിദേശത്ത് ആരെയൊക്കെ കാണുന്നു എന്ന് തനിക്കറിയാം. കളങ്കിത വ്യവസായികളെ കാണുന്നതൊക്കെ അറിയാഞ്ഞിട്ടല്ല. ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതൽ പറയുന്നില്ല. രാഹുൽ ഗാന്ധി സ്വയം വഴിതെറ്റുന്നതാണ്. ആരും തെറ്റിക്കുന്നതല്ലെന്നും ​ഗുലാം നബി ആസാദ് പറഞ്ഞു. 

യുവ നേതാക്കൾ പോകുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണ്. രാഹുൽ അയോഗ്യനായപ്പോൾ ഒരു കൊതുക് പോലും കരഞ്ഞില്ല. അനിൽ ആൻറണി ബിജെപിയിലേക്ക് പോയത് നിർഭാഗ്യകരമാണ്. ബിജെപിയെ വളർത്തുന്നത് കോൺഗ്രസിലെ അര ഡസൻ നേതാക്കളാണ്. അധികാരത്തിൽ തിരിച്ചു വരണമെന്ന് ഒരാഗ്രഹവും ഇപ്പോഴത്തെ നേതാക്കൾക്കില്ല. ജി 23 നേതാക്കൾ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടിയുണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. താൻ കാത്തുനിന്നില്ലെന്നും ഗുലാംനബി ആസാദ് പറഞ്ഞു. 

Read More : ലോകത്തെ യുദ്ധങ്ങളെല്ലാം അവസാനിപ്പിക്കൂ, ഈസ്റ്റർ ദിനത്തിൽ ആഹ്വാനവുമായി മാർപ്പാപ്പ

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ