ചിന്മയാനന്ദിനെതിരായ ബലാത്സംഗക്കേസ് ദില്ലിയിലേക്ക് മാറ്റണമെന്ന് പരാതിക്കാരി

Published : Feb 28, 2020, 03:42 PM ISTUpdated : Feb 28, 2020, 04:30 PM IST
ചിന്മയാനന്ദിനെതിരായ ബലാത്സംഗക്കേസ് ദില്ലിയിലേക്ക് മാറ്റണമെന്ന് പരാതിക്കാരി

Synopsis

ഉത്തര്‍പ്രദേശിൽ കേസിന്‍റെ വിചാരണ നടന്നാൽ നീതി കിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ഹർജി സുപ്രീം കോടതി മാർച്ച് രണ്ടിന് പരിഗണിക്കും. 

ദില്ലി: മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് പ്രതിയായ ബലാൽസംഗ കേസ് ഉത്തർപ്രദേശില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതിയില്‍ ഹർജി. കേസിലെ പരാതിക്കാരിയായ നിയമ വിദ്യാർത്ഥിനിയാണ് ഹർജി നൽകിയത്. ഹർജി സുപ്രീം കോടതി മാർച്ച് രണ്ടിന് പരിഗണിക്കും. ഉത്തര്‍പ്രദേശിൽ കേസിന്‍റെ വിചാരണ നടന്നാൽ നീതി കിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാൻപൂരിൽ ചിന്മയാനന്ദ് ഡയറക്റായ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. 

ചിന്മയാനന്ദ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ ചിന്മയാനന്ദിന് അലഹാബാദ് ഹൈക്കോടതി ജാമ്യം നൽകി. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയും സുഹൃത്തും അറസ്റ്റിലായിരുന്നു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി.  

Read More: ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ ചിന്മയാനന്ദിന് അണികള്‍ മാലയിട്ടും മുദ്രാവാക്യം വിളിച്ചും സ്വീകരണ...

Read More: നിയമ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി നേതാവ് ചിന്മയാനന്ദിന് ജാമ്യം...

 

PREV
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ