മുംബൈയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പെണ്‍കുട്ടി മരിച്ചു

Published : Sep 24, 2019, 08:29 PM IST
മുംബൈയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പെണ്‍കുട്ടി മരിച്ചു

Synopsis

പൊളിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് മഹി മോത്‍വാനി എന്ന പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത്

മുംബൈ: മുംബൈയിലെ സബര്‍ബന്‍ ഖറിലെ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10 വയസ്സുകാരി മരിച്ചു. കെട്ടിത്തിലുണ്ടായിരുന്ന 20ഓളം പേരെ രക്ഷപ്പെടുത്തി. പൊളിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് മഹി മോത്‍വാനി എന്ന പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത്. ഖര്‍ ജിംഖാനയ്ക്ക് സമീപത്തുള്ള അഞ്ച് നിലകെട്ടിടമാണ് പൊളിഞ്ഞുവീണത്. 

''21 പേരെ ഞങ്ങള്‍ രക്ഷപ്പെടുത്തി. രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ഉടന്‍തന്നെ ഭാഭാ ആശുപത്രിയിലെത്തിച്ചു. ഇവരിലൊരാള്‍ ആശുപത്രിവിട്ടു. മറ്റേയാള്‍ ഇപ്പോഴും ചികിത്സയിലാണ്. '' - അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് 2.20ഓടെയാണ് കെട്ടിടത്തിന്‍റെ ഒരുഭാഗം തകര്‍ന്നുവീണത്. നാല് ഫയര്‍ എഞ്ചിനുകളും  രക്ഷാപ്രവര്‍ത്തകരും ആമ്പുലന്‍സും ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നല്കരുത്,സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം തമിഴ്നാട്ടിൽ ടാസ്മാക് സർക്കുലർ
നീറ്റ് ചോദ്യപേപ്പർ ചോർച്ച: അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും, 30 ലക്ഷം രൂപ നൽകി ചോദ്യപേപ്പർ വാങ്ങി