രാജ്യമാകെ തേടിയ വൈറൽ അഭ്യാസികൾ ഒടുവിൽ അറസ്റ്റിൽ; കെട്ടിടത്തിൽ ഒറ്റകൈയിൽ തൂങ്ങിയാടി റീൽസ് എടുത്തത് 23കാരി

Published : Jun 21, 2024, 05:57 PM IST
രാജ്യമാകെ തേടിയ വൈറൽ അഭ്യാസികൾ ഒടുവിൽ അറസ്റ്റിൽ; കെട്ടിടത്തിൽ ഒറ്റകൈയിൽ തൂങ്ങിയാടി റീൽസ് എടുത്തത് 23കാരി

Synopsis

23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരൻ മിഹിർ ഗാന്ധിയുമാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീൽസ് ചിത്രീകരിച്ച മൂന്നാമനെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല. 

പൂനെ: കെട്ടിടത്തിൽ തൂങ്ങിയാടി റീല്‍സ് എടുത്ത അഭ്യാസികൾ അറസ്റ്റിൽ. സാഹസികമായി റീൽസ് ചെയ്ത പെൺകുട്ടിയും സുഹൃത്തുമാണ് പിടിയിലായത്. 23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരൻ മിഹിർ ഗാന്ധിയുമാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീൽസ് ചിത്രീകരിച്ച മൂന്നാമനെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല. 

റീൽസ് എടുക്കാനായി ജീവൻ പണയപ്പെടുത്തിയുള്ള പെൺകുട്ടിയുടെ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയായിരുന്നു. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സോഷ്യൽ മീഡിയയില്‍ ഉയര്‍ത്തിയിരുന്നു. 

റീൽസ് ചിത്രീകരിക്കുന്നതിനായി ഒരു പെൺകുട്ടി ഒരു കെട്ടിടത്തിന്‍റെ  മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നതായി കാണാം. ഒരു കോട്ട പോലെ തോന്നിക്കുന്ന സ്ഥലത്താണ് റീല്‍സ് ഷൂട്ട് ചെയ്തിട്ടുള്ളത്. മറ്റൊരു ആൺകുട്ടി മുകളിൽ നിന്ന് പെണ്‍കുട്ടിയുടെ കൈയിൽ പിടിച്ചിരിക്കുന്നതും കാണാം. അവരുടെ ഒരു സുഹൃത്ത് ആണ് റീല്‍ ഷൂട്ട് ചെയ്യുന്നത്. ഒരു തരത്തിലുള്ള മുൻകരുതലുകളും സ്വീകരിക്കാതെയായിരുന്നു ചിത്രീകരണം. പൊലീസിനെ ടാഗ് ചെയ്തു കൊണ്ടാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്. 

ഒന്നും രണ്ടുമല്ല, 13,000 ഒഴിവുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ; അതിവേഗ നടപടികൾക്ക് നി‍ർദേശം, വിജ്ഞാപനം ഉടൻ

നാളെയാണ് നാളെയാണ് നാളെയാണ് തുടങ്ങുന്നത്! വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകളെല്ലാം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം