
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി സഖ്യകക്ഷിയായ ഗൂർഖ ജനമുക്തി മോർച്ച എൻഡിഎ സഖ്യം ഉപേക്ഷിച്ചു. ബിജെപിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി പാർട്ടി അധ്യക്ഷൻ ബിമൽ ഗുരുംഗ് ആണ് അറിയിച്ചത്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും തന്നെ ബിജെപി പാലിച്ചില്ലെന്ന് സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ട് ഗൂർഖ ജനമുക്തി മോർച്ച നേതാവ് ബിമൽ ഗുരുംഗ് പറഞ്ഞു. ഇനി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയ നേതാവാണ് മമതയെന്നും അദ്ദേഹം പറഞ്ഞു.
2021-ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമതയോടൊപ്പം നിന്ന് ബിജെപിയെ തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഗൂർഖാലാൻഡ് സംസ്ഥാനത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന പാർട്ടിയാണ് ഗൂർഖ ജനമുക്തി മോർച്ച. ബംഗാൾ നിയമസഭയിൽ നിലവിൽ പാർട്ടിക്ക് രണ്ട് എംഎൽഎമാരുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam