ഗോവയിൽ സഖ്യകക്ഷി മന്ത്രിമാരോട് രാജിവയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

By Web TeamFirst Published Jul 12, 2019, 8:47 PM IST
Highlights

ആകെ 12 മന്ത്രിമാരാണ് ഗോവയിലുള്ളത്. ഇവരിൽ മുഖ്യമന്ത്രിയടക്കം എട്ട് പേരും ബിജെപിക്കാരാണ്. ശേഷിച്ച നാല് പേരോടാണ് ഇപ്പോൾ രാജി ആവശ്യപ്പെട്ടത്

പനാജി: ഗോവയിൽ സഖ്യകക്ഷി മന്ത്രിമാരോട് രാജിവയ്ക്കാൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവടക്കം പത്ത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്ന സാഹചര്യത്തിൽ, മന്ത്രി പദവികൾ ഇനി സഖ്യകക്ഷികൾക്ക് കിട്ടില്ല.

കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്നവർക്ക് നാല് മന്ത്രിസ്ഥാനങ്ങൾ നൽകാനാണ് തീരുമാനം. ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്ന് മന്ത്രിമാരോടും ഒരു സ്വതന്ത്രനോടുമാണ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്.

ആകെ 12 മന്ത്രിമാരാണ് ഗോവയിലുള്ളത്. ഇവരിൽ മുഖ്യമന്ത്രിയടക്കം എട്ട് പേരും ബിജെപിക്കാരാണ്. ശേഷിച്ച നാല് പേരോടാണ് ഇപ്പോൾ രാജി ആവശ്യപ്പെട്ടത്. 

എന്നാൽ പുതുതായി മന്ത്രിമാരാവുന്നത് ആരൊക്കെയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തോട് സംസാരിച്ച ശേഷമേ സ്വീകരിക്കൂവെന്ന് ഗോവ ഫോർവേഡ് പാർട്ടി പ്രതികരിച്ചു.
 

click me!