ഡോക്ടറെ പരസ്യമായി ശാസിച്ചു, സസ്പെന്‍റ് ചെയ്തു; ഒടുവിൽ മാപ്പപേക്ഷിച്ച് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ

Published : Jun 09, 2025, 03:55 PM IST
Goa health minister

Synopsis

ഡോക്ടർ അമ്മയെ ശരിയായി ചികിത്സിച്ചില്ലെന്ന ഒരു മാധ്യമപ്രവർത്തകന്റെ പരാതിയെ തുടർന്നായിരുന്നു റാണ ആശുപത്രി സന്ദർശിച്ചത്.

പനാജി: ഗോവ മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണ. ആരോഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാവശ്യപെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ സമരം തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രി മാപ്പപേക്ഷിച്ചത്. ഗോവ മെഡിക്കല്‍ കോളേജ് സന്ദർശന വേളയിൽ ഞാൻ പറഞ്ഞ പരുഷമായ വാക്കുകൾക്ക് ഡോ. രുദ്രേഷിനോട് ഞാൻ ക്ഷമാപണം നടത്തിയെന്നാണ് ആരോഗ്യ മന്ത്രി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചത്.

ഡോക്ടർ അമ്മയെ ശരിയായി ചികിത്സിച്ചില്ലെന്ന ഒരു മാധ്യമപ്രവർത്തകന്റെ പരാതിയെ തുടർന്നായിരുന്നു റാണ ആശുപത്രി സന്ദർശിച്ചത്. സന്ദർശന സമയത്ത് ഡോക്ടറെ പരസ്യമായി ആരോഗ്യ മന്ത്രി ശാസിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെ അതിര് കടന്ന ശാസനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇടപെടുകയായിരുന്നു. ഡോക്ടറെ സസ്പെന്‍റ് ചെയ്തുകൊണ്ടുള്ള ആരോഗ്യ മന്ത്രിയുടെ നടപടി കഴിഞ്ഞ ദിവസം റദ്ദാക്കുകയും ചെയ്തു.

 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'