180 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന വിമാനമാണ് തെന്നിമാറിയത്. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ബംഗളൂരു: ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി. ഗോഎയർ കമ്പനിയുടെ വിമാനമാണ് ലാന്‍ഡിങിനിടെ പുൽമേട്ടിലേക്ക് തെന്നിമാറിയത്. ബംഗളൂരു വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ വേഗത വര്‍ധിപ്പിച്ച് വീണ്ടും പറന്നുയർന്ന വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വൻ ദുരന്തമാണ് ഒഴിവായതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
180 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന വിമാനമാണ് തെന്നിമാറിയത്. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തിന് പിന്നാലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
അതേസമയം, വിമാനം എയര്‍സ്ട്രിപ്പിന് പുറത്ത് ലാന്‍ഡ് ചെയ്തത് പൈലറ്റിന്റെ തെറ്റുകാരണമാണോ അതോ, മോശം കാലാവസ്ഥ കൊണ്ടാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഗോഎയർ വിമാനത്തിലെ ജീവനക്കാരോട് സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി ബോഡിക്ക് മുന്നില്‍ ഹാജരാകാന്‍ ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്.