ഗോഎയര്‍ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

Published : Feb 27, 2019, 10:27 AM ISTUpdated : Feb 27, 2019, 10:31 AM IST
ഗോഎയര്‍ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

Synopsis

ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം ആകാശച്ചുഴിയിൽപ്പെട്ടത്. പരിക്കേറ്റവരെ കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഡിസ്പെൻസറിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 

കൊല്‍ക്കത്ത: ഗോഎയര്‍ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം ആകാശച്ചുഴിയിൽപ്പെട്ടത്. പരിക്കേറ്റവരെ കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഡിസ്പെൻസറിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 

സംഭവത്തിൽ ഒമ്പത് യാത്രക്കാർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരായി കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയതായി ഗോഎയര്‍ വക്താവ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മോശം കലാവസ്ഥയാണ്. ഇതാണ് വിമാനം ആകാശച്ചുഴിയിൽപ്പെടാൻ കാരണമായത്. വിമാനത്തിന് കേട്പാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഗോഎയര്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ
6 വയസുകാരൻ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം