ജയ്പൂർ വിമാനത്താവളത്തിൽ നിന്ന് രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വർണ്ണം പിടികൂടി

Published : Dec 15, 2022, 03:56 PM IST
ജയ്പൂർ വിമാനത്താവളത്തിൽ നിന്ന് രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വർണ്ണം പിടികൂടി

Synopsis

വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുകയായിരുന്ന രണ്ട് പേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. 

ജയ്പൂർ: രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം ജയ്പൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുകയായിരുന്ന രണ്ട് പേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും ഇന്ന് രാവിലെ ജയ്പൂരിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഒരാളില്‍ നിന്ന് 3,497 ഗ്രാം ( 1.95 കോടി രൂപ ) സ്വർണവും മറ്റൊരു യാത്രക്കാരനില്‍ നിന്ന് 254 ഗ്രാം സ്വർണവും ( 14.19 ലക്ഷം ) കണ്ടെത്തി. ഷൂവിലെ സ്പീക്കറിലും ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. 

 

കഴിഞ്ഞ ദിവസം  നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നേകാല്‍ കിലോ സ്വർണം പിടികൂടിയിരുന്നു. മലപ്പുറം സ്വദേശികളായ സാദിക്, അഹമ്മദ്, കോഴിക്കോട് സ്വദേശി റിയാസ് എന്നിവരിൽ നിന്നാണ് സ്വർണം  പിടികൂടിയത്. ക്യാപ്സൂളൂകളുടെ  രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്  1.28 കോടി രൂപ വില വരും. എയർ ഇന്‍റലിജൻസ് യൂണിറ്റും കസ്റ്റംസ് സ്പെഷ്യൽ ഇന്‍റലിജെൻസും ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും ചേർന്ന് നടത്തിയ സംയുക്ത  പരിശോധനയിലാണ് സ്വർണം പിടികൂടിയത്. അതേസമയം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 75  ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ഒന്നര കിലോയോളം സ്വർണമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശി ജോമോൻ ജെയിംസ്, കാസർഗോഡ് സ്വദേശി ഷറഫുദ്ദീൻ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

കൂടുതല്‍  വായനയ്ക്ക്:   പാമ്പാടി ജ്വല്ലറി മോഷണം: ബിജെപി പ്രവർത്തകനായ പ്രതി പിടിയിൽ; കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്

കൂടുതല്‍  വായനയ്ക്ക്:   Gold Rate Today: കുത്തനെ ഇടിഞ്ഞ് സ്വർണവില; വെള്ളിയുടെ വിലയും താഴേക്ക്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം