പ്രൊജക്റ്റ് ജീൻസ്; തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് സ്ലീപിംഗ് ബാഗ് നിര്‍മ്മിച്ച് 11ാം ക്ലാസ് വിദ്യാർത്ഥി നിര്‍വാണ്‍

Published : Dec 15, 2022, 02:38 PM IST
പ്രൊജക്റ്റ് ജീൻസ്; തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് സ്ലീപിംഗ് ബാഗ് നിര്‍മ്മിച്ച് 11ാം ക്ലാസ് വിദ്യാർത്ഥി നിര്‍വാണ്‍

Synopsis

ഉപയോ​ഗിച്ച് വലിച്ചെറിയുന്ന ജീൻസ്, തെരുവിലുള്ളവർക്ക് ഉപയോ​ഗിക്കാവുന്ന തരത്തിലേക്ക് മാറ്റണമെന്ന ചിന്തയാണ് തുടക്കം.

ദില്ലി: കുറച്ചു വർഷങ്ങൾ ഉപയോ​ഗിച്ച ശേഷം നമ്മൾ വലിച്ചെറിയുന്ന പല വസ്തുക്കളും പല രീതിയിൽ ഉപയോ​ഗിക്കാൻ കഴിയും. ഇതിന് ഒരു ഉദാഹരണമാണ് 16 വയസ്സുകാരനായ നിർവാൺ ആരംഭിച്ച പ്രൊജക്റ്റ് ജീൻസ് എന്ന സംരംഭം. ദില്ലിയിലെ മഞ്ഞുകാലത്തെ ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ചയാണ്, കുത്തുന്ന തണുപ്പിൽ വെറും നിലത്ത് ഒരു കമ്പിളിക്കുള്ളിൽ ചുരുളേണ്ടി വരുന്നവരുടെ. പതിനാറുവയസ്സുകാരൻ നിർവ്വാണിനെയും ഈ കാഴ്ച അസ്വസ്ഥനാക്കിയിരുന്നു. 

ഉപയോ​ഗിച്ച് വലിച്ചെറിയുന്ന ജീൻസ്, തെരുവിലുള്ളവർക്ക് ഉപയോ​ഗിക്കാവുന്ന തരത്തിലേക്ക് മാറ്റണമെന്ന ചിന്തയാണ് തുടക്കം. ഫാഷൻ ഡിസൈനറായ അമ്മയുടെ വർക്ക്ഷോപ്പ് വീടിന് തൊട്ടടുത്തുണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. പഴകിയ ജീൻസ് വലിച്ചെറിയാതെ തനിക്ക് തരണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു അഭ്യർത്ഥനയും നടത്തി. അങ്ങനെ നിർവാൺ ഡിസൈൻ ചെയ്ത ജീൻസ് സ്ലീപിം​ഗ് ബാ​ഗുകൾ ഉണ്ടായി. 

രണ്ടരക്കിലോ ഭാരമുള്ള ഒരു ബാ​ഗുണ്ടാക്കാൻ 800 രൂപ ചിലവ് വരും ജീൻസ് കഴുകി ഉണക്കി വെട്ടിയെടുത്ത് തുന്നിച്ചേർക്കുകയാണ് ചെയ്യുന്നത്. തെരുവിലുറങ്ങുന്നവരെ സഹായിക്കാൻ ആ​ഗ്രഹിക്കുന്നവർ നിർവാണിന് ഓർഡർ നൽകും. ആവശ്യമെങ്കിൽ ബാ​ഗുകൾ തെരുവിൽ വിതരണം ചെയ്യാനും തയ്യാറാണ്. തന്റെ ആശയത്തിനൊപ്പം നിൽക്കാൻ ആളും സഹായവുമുണ്ട് എന്നതിന്റെ ആശ്വാസത്തിലാണ് ഈ പതിനൊന്നാം ക്ലാസുകാരൻ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ച് നിലത്തിട്ട് മരുമകൻ, തലയ്ക്ക് ഗുരുതര പരിക്ക്, ദാരുണാന്ത്യം
ഭഗവന്ത് മൻ എത്തും മുൻപ് പരാതിയുമായി രാഘവ് ഛദ്ദയും സംഘവും രാഷ്ട്രപതി ഭവനിൽ; പഞ്ചാബ് സർക്കാർ കള്ളക്കേസെടുക്കുന്നുവെന്ന് പരാതി