ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ, അടുത്ത അഞ്ച് വർഷത്തിൽ നടത്തുക15 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപം

Published : Oct 14, 2025, 07:18 PM IST
Google Cloud CEO Thomas Kuryan

Synopsis

ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ. അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്ത് 15 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപമാണ് കമ്പനി നടത്തുക

ദില്ലി: ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ. അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്ത് 15 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപമാണ് കമ്പനി നടത്തുക. ആന്ധ്രപ്രദേശിൽ എഐ ഡാറ്റാ സെന്റർ സ്ഥാപിക്കാനാണ് ഈ പണം ഉപയോഗിക്കുക.അമേരിക്കയ്ക്ക് പുറത്തുള്ള ഗൂഗിളിന്‍റെ എറ്റവും വലിയ എഐ ഹബ്ബാകും ആന്ധ്രയിലേതെന്ന് ഗൂഗിൾ ക്ലൗണ്ട് വിഭാഗം സിഇഒ തോമസ് കുര്യൻ ദില്ലിയിൽ പറഞ്ഞു. തുറമുഖ നഗരമായ വിശാഖപട്ടണത്തായിരിക്കും ഒരു ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റർ സ്ഥാപിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഗൂഗിൾ സിഇഒ സുന്ദർപിച്ചൈയും പ്രഖ്യാപനത്തിന് ശേഷം ഫോണിൽ സംസാരിച്ചു.

വികസിത ഭാരതമെന്ന ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്നതാണ് ഗൂഗിളിന്റെ നിക്ഷേപമെന്ന് മോദി എക്സിൽ പോസ്റ്റ് ചെയ്തു. ലോകോത്തര എഐ സേവനങ്ങൾ ഇന്ത്യയിലേക്കെത്തിക്കാൻ പുതിയ നിക്ഷേപത്തിലൂടെ സാധിക്കുമെന്ന് സുന്ദർ പിച്ചൈയും പോസ്റ്റ് ചെയ്തു. എഐ വികസനത്തിനായി സ്ഥാപിക്കുന്ന വമ്പൻ ഡാറ്റാ സെന്ററുകൾക്കായി വലിയ തോതിൽ വൈദ്യുതിയും വെള്ളവും ആവശ്യമാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൂറുകണക്കിന് കാക്കകൾ കൂട്ടത്തോടെ ചത്തുവീണു, അതീവ ജാഗ്രതാ നിർദ്ദേശം; ചെന്നൈയിലെ അഡയാറിൽ എച്ച്5എൻ1 സ്ഥിരീകരിച്ചു
വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസം, ഭക്ഷണം കഴിച്ച് ദമ്പതികളുടെ രാത്രിനടത്തം, ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വകവരുത്തിയ യുവതി