
ദില്ലി: ദില്ലി സൗത്ത് ഏഷ്യൻ സർവ്വകലാശാലയിൽ ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. നാലുപേര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.അടിയന്തര നടപടി വേണമെന് ആവശ്യപ്പെട്ട് ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഇന്നലെയാണ് അതിക്രമം നടന്നത്. ക്യാമ്പസിലെ ഒഴിഞ്ഞ മൂലയിലേക്ക് വലിച്ചുകൊണ്ടുപോയാണ് പെണ്‍കുട്ടിയെ അതിക്രമിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.