ലോക്ക് ഡൗൺ:​ മകനൊപ്പം ചെലവഴിക്കാൻ സമയം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാല

Web Desk   | Asianet News
Published : Mar 30, 2020, 01:15 PM ISTUpdated : Mar 30, 2020, 01:17 PM IST
ലോക്ക് ഡൗൺ:​ മകനൊപ്പം ചെലവഴിക്കാൻ സമയം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാല

Synopsis

കൊറോണ വൈറസ് ബാധ വ്യാപകമായ സാഹചര്യത്തിൽ കൊറോണയോട് പോകാൻ പറയുന്നു, എന്നർത്ഥമുള്ള ​ഗോ കൊറോണ ​ഗോ എന്ന മുദ്രാവാക്യം വിളിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ വൈറലായിരുന്നു.

ദില്ലി: ​ സൈക്കിൾ ചവിട്ടിയും ധ്യാനം ശീലിച്ചും ആരോ​ഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് താനെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാല. കൊറോണ വൈറസ് ബാധയെ ഇല്ലാതാക്കാൻ  ഗൊ കൊറോണ ​ഗോ മുദ്രാവാക്യം നിർദ്ദേശിച്ച വ്യക്തിയാണ് രാം ദാസ് അത്താവാല. മകനൊപ്പം കളിക്കാനും പുസ്തകങ്ങൾ വായിക്കാനും തനിക്ക് സമയം ലഭിക്കുന്നുണ്ടെന്നും അത്താവാല വെളിപ്പെടുത്തുന്നു. സബർബൻ ബാന്ദ്രയിലെ ബം​ഗ്ലാവിലാണ് അറുപതുകാരനായ രാംദാസ് അത്താവാല താമസിക്കുന്നത്. 

നടത്തം, സൈക്ലിം​ഗ്, അരമണിക്കൂറോളം ധ്യാനം എന്നിവ എന്റെ ദിനചര്യകളിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. വാർത്തകളും ഞാൻ നോക്കാറുണ്ട്. ലോക്ക് ഡൗൺസമയം മകനൊപ്പം കളിക്കാൻ ചെലവഴിക്കും.വളരെക്കാലത്തിന് ശേഷമാണ് എനിക്ക് അവനൊപ്പം ചെലവഴിക്കാൻ സാധിക്കുന്നത്. കൊറോണ വൈറസ് ബാധ വ്യാപകമായ സാഹചര്യത്തിൽ കൊറോണയോട് പോകാൻ പറയുന്നു, എന്നർത്ഥമുള്ള ​ഗോ കൊറോണ ​ഗോ എന്ന മുദ്രാവാക്യം വിളിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ വൈറലായിരുന്നു. ചൈനീസ് നയതന്ത്ര പ്രതിനിധിയും ബുദ്ധ സന്യാസിമാരും പങ്കെടുത്ത യോ​ഗത്തിലായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം വിളി.  

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'