
ദില്ലി: കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ചിന് അനുമതി. കനത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് മാര്‍ച്ചിന് അനുമതി ലഭിച്ചിരിക്കുന്നത്. വടക്കന്‍ ദില്ലിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തും പ്രതിഷേധം അനുവദിക്കും. കർഷക സംഘടകളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്ന് ദില്ലി പൊലീസ് പി ആർ ഒ ഇഷൽ സിംഗ്ല ഐപിഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അമ്പാലയ്ക്ക് അടുത്തുള്ള ഹരിയാന പഞ്ചാബ് അതിര്‍ത്തിയിലെ ബാരിക്കേഡുകള്‍ പൊലീസ് നീക്കം ചെയ്തു. ആരെയും തടയില്ലെന്നും യാത്ര അനുവദിക്കുമെന്നും അമ്പാല എസ്‍പി രാജേഷ് പറഞ്ഞു. കർഷകരെ ദില്ലിയിലേക്ക് കടത്തിവിടാതെ അതിർത്തികളിൽ തടഞ്ഞതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉണ്ടായത്. ബാരിക്കേഡുകളെയും ലാത്തിച്ചാർജിനെയും മറികടന്ന് മുന്നോട്ടെന്ന നിലപാടിൽ പതിനായിരക്കണക്കിന് കർഷകർ ഉറച്ചുനിന്നു. അതിർത്തിയിൽ പൊലീസിന് നേരെയും പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് മാര്‍ച്ചിന് അനുമതി നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam