കൊവിഡിനെ ഭയന്ന് സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

By Web TeamFirst Published Apr 2, 2020, 3:12 PM IST
Highlights

കുറച്ച് നാളായി ഇയാൾ വിഷാദത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചതായി പൊലീസ് പറയുന്നു. 

ലഖ്നൗ: കൊവിഡ് 19 രോ​ഗത്തെ ഭയന്ന് സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ നകൂറിലാണ് സംഭവം. കൊവിഡിനെ ഭയമെന്നാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാളായി ഇയാൾ വിഷാദത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചതായി പൊലീസ് പറയുന്നു. 

അതേസമയം, കൊവിഡ് ബാധിതനെന്ന പേരിൽ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിലെ മനോവിഷമത്തെ തുടർന്ന് തമിഴ്നാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു. വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിൻ്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശിയായ എസ് കുമാറാണ് വീട്ടുവളപ്പിൽ ജീവനൊടുക്കിയത്.

Also Read: ​​​​​​​കൊവിഡ് രോഗിയാക്കി വീഡിയോ; മനോവിഷമത്താല്‍ ഗള്‍ഫില്‍ നിന്നുവന്നയാള്‍ ആത്മഹത്യ ചെയ്തു, സുഹൃത്തുക്കള്‍ അറസ്റ്റില്‍

click me!