500ന്റെ നോട്ടുകെട്ടുകൾ ജനലിലൂടെ പുറത്തേക്ക്; വിരമിക്കലിന്‍റെ തലേന്ന് എൻജിനീയറുടെ വീട്ടിൽ റെയ്ഡ്, ഞെട്ടല്‍

Published : Jun 01, 2025, 03:01 PM IST
500ന്റെ നോട്ടുകെട്ടുകൾ ജനലിലൂടെ പുറത്തേക്ക്; വിരമിക്കലിന്‍റെ തലേന്ന് എൻജിനീയറുടെ വീട്ടിൽ റെയ്ഡ്, ഞെട്ടല്‍

Synopsis

ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയുടെ ആംഗുളിന്റെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഭുവനേശ്വർ, പിപിലി എന്നിവിടങ്ങളിലെ ഏഴ് സ്ഥലങ്ങളിലെ സ്വത്തുക്കളിൽ വിജിലൻസ് ഒരേസമയം റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കട്ടക്ക്: വിരമിക്കൽ ദിനത്തിന്റെ തലേദിവസം സർക്കാർ എൻജിനീയറുടെ വീട്ടിൽ നടത്തിയ റെയ്ഡിയിൽ പിടികൂടിയത് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ.  ഒഡീഷയിലെ സംസ്ഥാന സർക്കാർ എഞ്ചിനീയറുടെ വീട്ടിൽ നിന്നാണ് 2.56 കോടി രൂപയുടെ പണമുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ വിജിലൻസ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച കണ്ടുകെട്ടിയത്. വിജിലൻസ് ഉദ്യോഗസ്ഥർ വരുന്നത് കണ്ട എൻജിനീയർ ഭുവനേശ്വറിലെ തന്റെ ഫ്ലാറ്റിന്റെ ജനാലകളിലൂടെ നിന്ന് 500 രൂപയുടെ നോട്ടുകളുടെ കെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചതായും വിജിലൻസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയുടെ ആംഗുളിന്റെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഭുവനേശ്വർ, പിപിലി എന്നിവിടങ്ങളിലെ ഏഴ് സ്ഥലങ്ങളിലെ സ്വത്തുക്കളിൽ വിജിലൻസ് ഒരേസമയം റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. 

രണ്ട് ബഹുനില കെട്ടിടങ്ങൾ, രണ്ട് ഫ്ലാറ്റുകൾ, ഏഴ് ഉയർന്ന മൂല്യമുള്ള പ്ലോട്ടുകൾ, 1.5 കോടി രൂപയുടെ നിക്ഷേപങ്ങൾ, 2.7 കോടി രൂപയുടെ ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലുമുള്ള നിക്ഷേപം, 1.1 കിലോയിലധികം സ്വർണം, ഇറക്കുമതി ചെയ്ത 15 റിസ്റ്റ് വാച്ചുകൾ എന്നിവ പിടിച്ചെടുത്ത സ്വത്തുക്കളിൽ ഉൾപ്പെടുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

വിജിലൻസ് ഉദ്യോഗസ്ഥർ വരുന്നത് കണ്ടതിനെ തുടർന്ന് ഭുവനേശ്വറിലെ തന്റെ ഫ്ലാറ്റിന്റെ ജനാലകളിൽക്കൂടി 500 രൂപയുടെ നോട്ടുകളുടെ കെട്ടുകൾ വലിച്ചെറിഞ്ഞ് സാരംഗി പണം കളയാൻ ശ്രമിച്ചതായും നടപടിക്രമം അനുസരിച്ച് മുഴുവൻ പണവും കണ്ടെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലൻസ് ഡയറക്ടർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി