സംഘർഷ സാഹചര്യം; ആരോ​ഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോ​ഗസ്ഥരുടെയും അവധി റദ്ദാക്കി

Published : May 09, 2025, 08:02 PM ISTUpdated : May 09, 2025, 08:07 PM IST
സംഘർഷ സാഹചര്യം; ആരോ​ഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോ​ഗസ്ഥരുടെയും അവധി റദ്ദാക്കി

Synopsis

നേരത്തെ അനുവദിച്ച അവധികളടക്കം സർക്കാർ റദ്ദാക്കിയിട്ടിട്ടുണ്ട്. ഉദ്യോ​ഗസ്ഥർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്നും സർക്കുലറില്‍ പറയുന്നു.

ദില്ലി: ഇന്ത്യ പാക് സംഘർഷ സാഹചര്യത്തിൽ ആരോ​ഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോ​ഗസ്ഥരുടെയും അവധികൾ സർക്കാർ റദ്ദാക്കി. നേരത്തെ അനുവദിച്ച അവധികളടക്കം സർക്കാർ റദ്ദാക്കിയിട്ടിട്ടുണ്ട്. ഉദ്യോ​ഗസ്ഥർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന സർക്കുലറും ഇറക്കി. മുന്നൊരുക്കത്തിന്റെ ഭാ​ഗമായാണ് ഇത്തരം ഒരു സ്വാഭാവിക നടപടി. എയിംസിലെ എല്ലാ ഡോക്ടർമാരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്. 

സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിലും എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. രാജ്യത്തെ സുരക്ഷ വർധിപ്പിക്കുന്നതിൽ വലിയ രീതിയിലുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നുണ്ട്. ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ചണ്ഡീഗഡ്, ഭുജ്, ജാംനഗർ, രാജ്‍കോട്ട് എന്നീ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഈ മാസം 15 വരെ നിർത്തലാക്കിയിരിക്കുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്