
ദില്ലി: രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചു. കേന്ദ്ര സർക്കാർ വ്യാഴാഴ്ച രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 63 വെബ് സൈറ്റുകൾ കേന്ദ്രം നിരോധിച്ചെന്നും ഇതു സംബന്ധിച്ചുള്ള നിർദ്ദേശം ഇന്‍റർനെറ്റ് സേവനദാതക്കൾക്ക് നൽകിയെന്നും വാർത്ത ഏജൻസിയായ എ എൻ ഐ അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് അശ്ലീല വെബ്സൈറ്റുകൾ നിരോധിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമാണ് കേന്ദ്ര സർക്കാർ നടപടി. 2021-ൽ പുറപ്പെടുവിച്ച പുതിയ ഐ ടി നിയമങ്ങളുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളെത്തുടർന്നാണ് രാജ്യത്തെ 63 അശ്ലീല വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യയിലെ ഇന്റർനെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. ഏറ്റവും പുതിയ ഉത്തരവ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്‍റെ വെബ്‌സൈറ്റിലടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നേരത്തെ രാജ്യത്ത് ബ്ലോക്ക് ചെയ്‌ത അശ്ശീല വെബ്‌സൈറ്റുകൾക്ക് പുറമേയാണ് 63 വെബ്‌സൈറ്റുകൾക്ക് കൂടി നിരോധനം വരുന്നത്. ഈ വെബ്സൈറ്റുകൾ മൊബൈൽ ഫോണുകളിലോ, ലാപ്‌ടോപ്പുകളിലോ ഡെസ്‌ക്‌ടോപ്പുകളിലോ മുതലായവയിലും ഇനി മുതൽ ഉപയോഗിക്കാൻ സാധിക്കില്ല. പൂർണ്ണമായോ ഭാഗികമായോ നഗ്നത കാണിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും ലൈംഗിക പ്രവർത്തനം ഉള്ളടക്കമായിട്ടുള്ളതുമായ വെബ് സൈറ്റുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത കേന്ദ്ര സർക്കാർ വൈകാതെ നടത്തും. ഏതൊക്കെ വെബ്സൈറ്റുകളാണ് പുതുതായി നിരോധിച്ചതെന്നതിന്‍റെയടക്കം വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
കേന്ദ്ര സർക്കാർ ഏറ്റവും ഒടുവിലായി നിരോധിച്ച അശ്ലീല സൈറ്റുകളുടെ വിവരങ്ങൾ ചുവടെ
നേരത്തെയും കേന്ദ്ര സർക്കാർ ഇത്തരത്തിൽ അശ്ലീല സൈറ്റുകൾ നിരോധിച്ചിട്ടുണ്ട്. പൂർണ്ണമായോ ഭാഗികമായോ നഗ്നത കാണിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും ലൈംഗിക പ്രവർത്തനം ഉള്ളടക്കമായിട്ടുള്ളതുമായ വെബ് സൈറ്റുകൾക്കാണ് നിരോധനം ഏർപ്പെടുത്താറുള്ളത്. ചില സംസ്ഥാനങ്ങളും ഇത്തരത്തിൽ അശ്ലീല സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam