
ചെന്നൈ: ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്ത് നിന്ന് 12:20നുള്ള വിമാനത്തിലാണ് പുറപ്പെടുക. 1:30ന് ചെന്നൈയിൽ എത്തും. ടിവികെ അധ്യക്ഷൻ വിജയ് മെയ് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആറ് പതിറ്റാണ്ടിനിടയിൽ തമിഴ്‌നാട്ടിലെ വേരൂന്നിയ ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർക്കപ്പെടുന്ന ആദ്യ സംഭവമായിരുന്നു ടിവികെയുടെ വിജയം. മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹത്തോടൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടിവികെ നൽകിയ കത്ത് കിട്ടിയെന്ന് ഗവർണർ ആർലേക്കർ സ്ഥിരീകരിച്ചു. 108 പേരുടെ പിന്തുണ ഉണ്ടെന്നാണ് കത്ത്. മറ്റന്നാൾ സത്യപ്രതിജ്ഞ ചെയാൻ ടിവികെ താത്പര്യം അറിയിച്ചു. പരിശോധിച്ച് മറുപടി നൽകാമെന്ന് അറിയിച്ചതായി ഗവർണർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ അടക്കം പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഗവർണർ ഇന്ന് ചെന്നൈയിലെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam