ഓഫീസിലിരുന്ന് മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തായി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Published : Apr 21, 2019, 07:27 PM ISTUpdated : Apr 21, 2019, 07:31 PM IST
ഓഫീസിലിരുന്ന് മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തായി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Synopsis

ജോലി സമയത്ത് ഓഫീസിലിരുന്ന് മദ്യപിച്ച ഉദ്യോഗസ്ഥരെ അന്വേഷണത്തിന്‍റെ ഭാഗമായാണ് പിരിച്ചുവിട്ടത്

അലിഗഢ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഓഫീസിനുള്ളിലിരുന്ന് മദ്യപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അലിഗഢ് ഗതാഗത വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജോലിസമയത്ത് മദ്യപിച്ചതിനെത്തുര്‍ന്ന് നടപടിയെടുത്തത്. 

ജോലി സമയത്ത് ഓഫീസിലിരുന്ന് മദ്യപിക്കുകയായിരുന്ന ഇവരില്‍ ഒരാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായും മൂന്നു പേരെ സസ്പെന്‍റ് ചെയ്തതതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവര്‍ ഓഫീസിലിരുന്ന് മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓൺലൈൻ ഭീകരസംഘത്തെ കണ്ടെത്തി എൻഐഎ; ലക്ഷ്യമിട്ടത് ബോംബ് സ്ഫോടനവും ചാവേർ ആക്രമണവും; 12 പേർ അറസ്റ്റിൽ
ഏകീകൃത സിവിൽ കോഡുമായി ബംഗാൾ; കരട് ബില്ല് ജൂലൈ രണ്ടിന് പരിഗണിക്കും, ഓഗസ്റ്റിൽ സഭയിൽ അവതരിപ്പിക്കും