കൊവിഡിൽ ജീവൻ പൊലിഞ്ഞ ആരോ​ഗ്യ പ്രവർത്തകരുടെ മക്കൾക്കായി എംബിബിഎസ് സീറ്റിൽ സംവരണം

Web Desk   | Asianet News
Published : Nov 19, 2020, 09:22 PM ISTUpdated : Nov 20, 2020, 08:08 AM IST
കൊവിഡിൽ ജീവൻ പൊലിഞ്ഞ ആരോ​ഗ്യ പ്രവർത്തകരുടെ മക്കൾക്കായി എംബിബിഎസ് സീറ്റിൽ സംവരണം

Synopsis

2020 ലെ നീറ്റ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഓൺലൈൻ ആപ്ലിക്കേഷനിലൂടെ മെഡിക്കൽ കൗൺസിൽ കമ്മിറ്റി (എംസിസി)യാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.

ദില്ലി: കൊവിഡ് ഡ്യൂട്ടിക്കിടെ രോ​ഗം ബാധിച്ചോ അതുമായി ബന്ധപ്പെട്ടോ ജീവൻ നഷ്ടമായവരുടെ മക്കൾക്ക് സംവരണം നൽകാൻ തീരുമാനം. 2020 - 2021 അക്കാദമിക വർഷത്തേക്ക് അഞ്ച് സീറ്റുകൾ മാറ്റിവയ്ക്കാനാണ് തീരുമാനം. കൊവിഡിനെതിരെ പോരാടിയവരോടുള്ള ആദര സൂചകമായാണ് നടപടിയെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. 

'വാർഡ്സ് ഓഫ് കൊവിഡ് വാരിയേഴ്സ്' എന്ന കാറ്റ​ഗറി ഇതിനായി ആരോ​ഗ്യമന്ത്രാലയം ആരംഭിച്ചു. 2020 ലെ നീറ്റ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഓൺലൈൻ ആപ്ലിക്കേഷനിലൂടെ മെഡിക്കൽ കൗൺസിൽ കമ്മിറ്റി (എംസിസി)യാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.

'ഉത്തരവാദിത്തത്തിന്റെയും മാനുഷികതയുടെയും പേരിൽ കൊവിഡ് കാലത്ത് ജീവൻ പൊലിഞ്ഞവർക്കുള്ള ആദരമാണ് ഇത്' - ഹർഷവർദ്ധൻ പറഞ്ഞു. സംസ്ഥാന, കേന്ദ്രഭരണ സർക്കാരുകൾ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ഈ കാറ്റ​ഗറിയിൽ ഉൾപ്പെടുകയുള്ളൂ. 

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു
ചിരിക്കുന്ന ഫോട്ടോ വഴിത്തിരിവായ പോക്സോ കേസ്; കുറ്റാരോപിതനായ പ്രതിയെ വെറുതെവിട്ടു; പെൺകുട്ടിയുടെ പ്രായം തെളിയിക്കാനായില്ലെന്ന് ഛണ്ഡീഗഡ് കോടതി