പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരമല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ഐപിഎസ് ഓഫീസര്‍ക്കെതിരെ വിമര്‍ശനം

By Web TeamFirst Published Nov 19, 2020, 9:13 PM IST
Highlights

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരമല്ലെന്നും പുരാണങ്ങളിലും ഇതിഹാസങ്ങളിലും പടക്കങ്ങളെപ്പറ്റി പറയുന്നില്ലെന്നും ഡി. രൂപ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു

ബെംഗളൂരു: പടക്ക നിരോധനത്തെ പിന്തുണച്ച കര്‍ണാടകത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം. ഐപിഎസ് ഉദ്യോഗസ്ഥയായ ഡി രൂപയ്ക്ക് നേരെയാണ് ട്വിറ്ററിലും ഫേസ്ബുക്കിലും വലിയ വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നിരിക്കുന്നത്.

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരമല്ലെന്നും പുരാണങ്ങളിലും ഇതിഹാസങ്ങളിലും പടക്കങ്ങളെപ്പറ്റി പറയുന്നില്ലെന്നും ഡി. രൂപ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും ദീപാവലിക്ക് പൂര്‍ണമായോ ഭാഗികമായോ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു രൂപയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പടക്കം പൊട്ടിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും ബെംഗളൂരുവിന്റെ പരിസ്ഥിതിയെും ബാധിക്കുന്നുവെന്നും വായു മലിനീകരണം  വര്‍ധിപ്പിക്കുന്നുവെന്നും രൂപ ഫേസ്ബുക്കില്‍ കുറിച്ചു.  വേദകാലത്ത് പടക്കങ്ങള്‍ ഉണ്ടായിരുന്നില്ല. നമ്മുടെ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ  പടക്കങ്ങളെപ്പറ്റി പരാമര്‍ശമില്ല. യൂറോപ്യന്മാരാണ് പടക്കങ്ങള്‍ രാജ്യത്ത് കൊണ്ടുവന്നത്. ഹിന്ദുത്വവുമായി ബന്ധപ്പെട്ട ആചാരമോ അനുഷ്ഠാനമോ അല്ല പടക്കം  പടക്കം പൊട്ടിക്കലെന്നും രൂപ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇതോടെ രൂപയെ വിമര്‍‌ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നു.  മറ്റുമതങ്ങളുടെ ആചാര അനുഷ്ഠാനങ്ങളെയും താങ്കള്‍ ചോദ്യംചെയ്യുമോ എന്നാണ് വിമര്‍ശകരുടെ ചോദ്യം. രൂപയുടെ വാദങ്ങളെ ചോദ്യം ചെയ്ത്   'ട്രൂ ഐഡിയോളജി'യെന്ന  ട്വിറ്റര്‍ ഹാന്‍ഡിലും രംഗത്തെത്തി.  രംഗത്തെത്തി.  നടി കങ്കണ റണാവത്ത് അടക്കമുള്ളവര്‍ രൂപയെ വിമര്‍ശിച്ച് രംഗത്തെത്തി.

എന്നാല്‍, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന നിലയില്‍  ഭരണകൂടം നിര്‍മിച്ച നിയമം പാലിക്കൂവെന്നാണ് തനിക്ക് പറയാനുള്ളതെന്നും  സര്‍ക്കാര്‍ ഉത്തരവ് പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയെ നിശബ്ദയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രൂപ തിരിച്ചടിച്ചു. പടക്കം പൊട്ടിക്കേണ്ട എന്നത്  വ്യക്തിപരമായി  എടുത്ത തീരുമാനം അല്ല, സര്‍ക്കാര്‍ ഉത്തരവ് പാലിക്കേണ്ട എന്ന് താന്‍ പറയുമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും  രൂപ ട്വീറ്റ് ചെയ്തു.   

click me!