​ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി ദാരാസിം​ഗിനെ മോചിപ്പിക്കാൻ ശുപാർശ, 19നകം തീരുമാനിക്കാൻ സുപ്രീം കോടതി നിർദേശം

Published : Jul 15, 2026, 01:14 PM IST
Graham Staines

Synopsis

ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. മുഖ്യപ്രതിയായ ദാരാസിം​ഗ് കൂടി മാത്രമാണ് ഇപ്പോൾ ജയിലിൽ ബാക്കിയുള്ളത്. ബാക്കി പ്രതികളെല്ലാം തന്നെ ശിക്ഷ അവലോകന സമിതിയുടെ ശുപാർശ പ്രകാരം വിട്ടയച്ചിരുന്നു.

ദില്ലി: ഓസ്ട്രേലിയൻ മിഷണറി ആയിരുന്ന ​ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസിൽ മുഖ്യപ്രതിയും ജയിലിന് പുറത്തേക്ക്. നല്ല നടപ്പ് പരി​ഗണിച്ചാണ്, 26 വർഷമായി ജയിലിലുള്ള ദാരാസിം​ഗിനെ മോചിപ്പിക്കണമെന്ന് ഒഡിഷ ശിക്ഷ അവലോകന ബോർഡിന്റെ ശുപാർശ. ഓ​ഗസ്റ്റ് 19നകം ശുപാർശയിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശം നൽകി. രാജ്യത്തെ ഞെട്ടിച്ച കേസായിരുന്നു 1999 ജനുവരി 22 ന് ഓസ്ട്രേലിയൻ മിഷണറിയായ ​ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് കുട്ടികളെയും വാഹനത്തിലിട്ട് ചുട്ടുകൊന്ന് കേസ്. 

ബജ്‍രം​ഗ്ദൾ പ്രവർത്തകനായ ദാരാസിം​ഗും മറ്റ് കൂട്ടാളികളും ചേർന്നാണ് കൊടുംക്രൂരത നടത്തിയത്. 26 വർഷം ശിക്ഷ പൂർത്തിയാക്കിയെന്നും നല്ല നടപ്പ് കൂടി കണക്കിലെടുത്ത് ഇപ്പോൾ ഒഡിഷയിലെ ശിക്ഷ അവലോകന സമിതി ഇയാളെ കൂടി വിട്ടയക്കാനുള്ള ശുപാർശ നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. മുഖ്യപ്രതിയായ ദാരാസിം​ഗ് കൂടി മാത്രമാണ് ഇപ്പോൾ ജയിലിൽ ബാക്കിയുള്ളത്. ബാക്കി പ്രതികളെല്ലാം തന്നെ ശിക്ഷ അവലോകന സമിതിയുടെ ശുപാർശ പ്രകാരം വിട്ടയച്ചിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

19 വർഷത്തിന് ശേഷം പൊതുപരിപാടിയിൽ പങ്കെടുക്കാൻ തസ്ലിമ നസ്രീൻ; സ്വാഗതം ചെയ്ത് ബിജെപി, വിമർശിച്ച് തൃണമൂൽ കോൺ​ഗ്രസ്
സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ, ചീഫ് ജസ്റ്റിസിനെ അധിക്ഷേപിച്ച് പേപ്പറുകൾ വലിച്ചെറിഞ്ഞ നിയമവിദ്യാർത്ഥികൾ അറസ്റ്റിൽ