'പ്രതിഷേധിച്ചത് മകനാണോയെന്ന് അറിയില്ല, ആണെങ്കില്‍ മാപ്പര്‍ഹിക്കാത്ത കുറ്റം'; പിടിയിലായ മനോരജ്ഞന്റെ അച്ഛൻ

Published : Dec 13, 2023, 05:00 PM ISTUpdated : Dec 13, 2023, 05:48 PM IST
'പ്രതിഷേധിച്ചത് മകനാണോയെന്ന് അറിയില്ല, ആണെങ്കില്‍ മാപ്പര്‍ഹിക്കാത്ത കുറ്റം'; പിടിയിലായ മനോരജ്ഞന്റെ അച്ഛൻ

Synopsis

മകൻ ഇടക്ക് ദില്ലിയിലേക്കും ദില്ലിയിലേക്കും ബെംഗളുരുവിലേക്കും യാത്ര ചെയ്യാറുണ്ട്. എന്നാൽ  ഇപ്പോഴെവിടെയെന്ന് അറിയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദില്ലി: തന്‍റെ മകനാണോ അതിക്രമിച്ച് കയറി പ്രതിഷേധിച്ചതെന്ന് അറിയില്ലെന്ന് പാർലമെന്റിൽ‌ പ്രതിഷേധിച്ച മനോരഞ്ജന്‍റെ അച്ഛൻ ദേവരാജ് ഡി ഗൗഡ ഏഷ്യാനെറ്റ് ന്യൂസിനോട്. തന്‍റെ മകനാണ് പ്രതിഷേധിച്ചതെങ്കിൽ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും അതിനോട് യോജിപ്പില്ലെന്നും ദേവരാജ് ഡി ​ഗൗഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർലമെന്‍റിൽ പ്രതിഷേധിച്ചെങ്കിൽ മകൻ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണ്. മകൻ നല്ല വിദ്യാർഥിയായിരുന്നുവെന്നും ബെംഗളുരുവിൽ എഞ്ചിനീയറിംഗാണ് പഠിച്ചതെന്നും ഇദ്ദേഹം വെളിപ്പടുത്തി. 

താൻ കൃഷിക്കാരനാണ് മകൻ കൃഷിയിൽ തന്നെ സഹായിക്കാറാണ് പതിവെന്നും മനോരഞ്ജന്‍റെ അച്ഛൻ പറഞ്ഞു. മകൻ ഇടക്ക് ദില്ലിയിലേക്കും ദില്ലിയിലേക്കും ബെംഗളുരുവിലേക്കും യാത്ര ചെയ്യാറുണ്ട്. എന്നാൽ  ഇപ്പോഴെവിടെയെന്ന് അറിയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എപ്പോഴും വീട്ടിലെത്താറുണ്ടെന്നും മകന് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളൊന്നുമില്ലെന്നുമാണ് മനോരജ്ഞന്റെ അച്ഛന്റെ ദേവരാജ് ​ഗൗഡയുടെ വിശദീകരണം. 

മൈസുരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ചാണ് സാഗർ ശർമയും മനോരഞ്ജനും അകത്ത് കയറിയത് പാർലമെന്‍റിൽ അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ച രണ്ടാമത്തെ വ്യക്തി ഡി. മനോരഞ്ജൻ. മൈസുരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരി 35 വയസ്സ്, പഠിച്ചത് ബെംഗളുരുവിലെ വിവേകാനന്ദ സർവകലാശാലയിൽ.

 

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി