
ഗ്രേറ്റര്‍ നോയിഡ: ഒരു കോടി രൂപ സ്ത്രീധനം നല്‍കാത്തതിന്‍റെ പേരില്‍ വരനും സംഘവും വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. സംഭവത്തില്‍ 32-കാരനായ വരനെയും ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഗ്രേറ്റര്‍ നോയിഡയിലെ കസ്ന സ്വദേശിയായ അക്ഷത് ഗുപ്തയും ബന്ധുക്കളും സ്ത്രീധനമായി ഒരു കോടി രൂപ വേണമെന്ന് വധുവിന്‍റെ കുടംബത്തെ രണ്ട് ദിവസം മുമ്പാണ് അറിയിച്ചത്. പണം ലഭിച്ചില്ലെങ്കില്‍ വിവാഹം ഉപേക്ഷിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
വിവാഹത്തിന് മുമ്പ് പണം ലഭിക്കണമെന്നാതായിരുന്നു ഇവരുടെ ആവശ്യം. ഏപ്രിലില്‍ വിവാഹം ഉറപ്പിച്ച ദിവസം മുതല്‍ വരന്‍റെ വീട്ടുകാര്‍ പല തവണയായി നിബന്ധനകള്‍ വച്ചിരുന്നു. വിവാഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നടത്തണമെന്നും ബന്ധുക്കള്‍ക്ക് സ്വര്‍ണനാണയങ്ങളും സ്വര്‍ണമാലയും പണവും നല്‍കണമെന്നും വരന്‍റെ കുടംബം ആവശ്യപ്പെട്ടു. വധുവിന്‍റെ കുടുംബം വരന്‍റെ നിബന്ധനകള്‍ ആദ്യം അംഗീകരിക്കാന്‍ തയ്യാറായി. എന്നാല്‍ വരനും വീട്ടുകാരും കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam