വിവാഹത്തിന് വിസമ്മതിച്ച യുവതിയെ പിടിച്ച് തള്ളിയും നിലത്തിട്ട് ചവിട്ടിയും മര്‍ദ്ദിച്ച് സഹോദരങ്ങള്‍

Published : Jun 30, 2019, 09:07 AM IST
വിവാഹത്തിന് വിസമ്മതിച്ച യുവതിയെ പിടിച്ച് തള്ളിയും നിലത്തിട്ട് ചവിട്ടിയും മര്‍ദ്ദിച്ച് സഹോദരങ്ങള്‍

Synopsis

പെണ്‍കുട്ടി ഒരു ദലിത് യുവാവിനൊപ്പം ഓടിപ്പോയതാണ് ബന്ധുക്കളെ ചൊടിപ്പിച്ചതെന്ന് പൊലീസ്

ധര്‍: സ്വന്തം സമുദായത്തില്‍ നിന്നുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ധറിലാണ് സംഭവം. ഒരു കൂട്ടം പുരുഷന്‍മാര്‍ ചേര്‍ന്ന് 21 വയസ്സുളള യുവതിയെ വലിക്കുകയും പിടിച്ച് തള്ളുകയും നിലത്തിട്ട് ചവിട്ടി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. അരുതേ എന്ന് അപേക്ഷിച്ചിട്ടും കേള്‍ക്കാതെ യുവതിയുടെ സഹോദരങ്ങളും ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്നായിരുന്നു ആക്രമണം. 

ജൂണ്‍ 25 നാണ് സംഭവം നടന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആക്രമണത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലെത്തിയത്. വീഡിയോയില്‍ ഉള്ള വാഹനത്തിന്‍റെ നമ്പര്‍ കണ്ടെത്തി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ദലിത് യുവാവിനൊപ്പം ഓടിപ്പോയതാണ് ബന്ധുക്കളെ ചൊടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സ്വന്തം സമുദായത്തിനുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു.  ഇതിന് വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ നാല് സഹോദരങ്ങള്‍ അടക്കം ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുറച്ചു വർഷങ്ങളായി വളരെ നല്ല കാര്യങ്ങൾ ഇവിടെ നടന്നു, ബിഹാറിൽ എൻഡിഎ സർക്കാരിനെ പുകഴ്ത്തി തരൂർ
വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ മുഖത്തടിച്ച സംഭവം: എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ പോലീസ് കേസെടുത്തു